അടിപൊളി ടേസ്റ്റ് ഉള്ള അവൽ ലഡ്ഡു കഴിച്ചു നോക്കിയിട്ടുണ്ടോ, രുചിയിൽ കേമനാണ്

സൂപ്പർ ടേസ്റ്റ് ഉള്ള ഈ അവൽ ലഡ്ഡു തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. അതുപോലെ സൂപ്പർ ടേസ്റ്റ് ആണ് ഈ ലഡ്ഡു കഴിക്കാൻ. അപ്പോൾ എങ്ങിനെ ആണ് അവൽ ലഡ്ഡു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒന്നര കപ്പ്‌ വെളുത്ത അവൽ വറുത്തു എടുക്കണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അവൽ ചേർത്ത് ചെറിയ തീയിൽ ഇട്ടു നന്നായി വറുത്തു എടുക്കുക. അതിനു ശേഷം മാറ്റി വക്കുക. ഇനി അതേ പാനിലേക്ക് അര കപ്പ് നിലക്കടല ചേർത്ത് വറുത്തു എടുക്കുക. അതിനു ശേഷം തൊലി കളഞ്ഞു വക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് അവൽ ചേർത്ത് നന്നായി പൊടിച്ചു എടുക്കുക. അതിനു ശേഷം കടലയും അര കപ്പ് പഞ്ചസാരയും കൂടി പൊടിച്ചു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കണം. അതിലേക്ക് അൽപ്പം അണ്ടിപരിപ്പ്, മുന്തിരി എന്നിവ വറുത്തു കോരുക.

ഇനി ഒരു വലിയ പാത്രത്തിൽ നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന അവലും, നിലകടലയും, പഞ്ചസാരയും ചേർക്കുക. അതിലേക്ക് അര സ്പൂൺ ഏലക്ക പൊടിയും, അണ്ടിപരിപ്പും, മുന്തിരിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് അര കപ്പ് നെയ്യ് നന്നായി ചൂടാക്കി ചേർത്ത് കൊടുക്കുക. ഇനി ഒരു സ്പൂൺ കൊണ്ട് നന്നായി മിക്സ്‌ ചെയ്യണം. ഒന്നു ചൂടാറിയ ശേഷം കൈ കൊണ്ട് നന്നായി കുഴച്ചു ചെറിയ ഉരുളകൾ ആയി ഉരുട്ടി എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി അവൽ ലഡ്ഡു തയ്യാർ… !!

Thanath Ruchi

Similar Posts