നല്ല നാടൻ എള്ളുണ്ട തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

എള്ളുണ്ട കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ് അല്ലേ..? പക്ഷെ വീട്ടിൽ തയ്യാറാക്കിയാൽ ശരിയായി കിട്ടുമോ എന്ന് എല്ലാവർക്കും പേടിയാണ്. ഇനി ആരും പേടിക്കേണ്ട ആവശ്യം ഇല്ല. എള്ളുണ്ട ഈ രീതിയിൽ തയ്യാറാക്കി എടുത്താൽ പെർഫെക്ട് ആയി വരും. ഇതു കഴിക്കാൻ നല്ല ടേസ്റ്റ് ആണ് അതുപോലെ വളരെ ഈസി ആയി നമുക്ക് ഇതു തയ്യാറാക്കി എടുക്കാം.

ആദ്യം ഒരു പാൻ വച്ചു ചൂടാക്കി അതിലേക്ക് ഒരു കപ്പ് കറുത്ത എള്ള് ചേർക്കുക. ഇനി ചൂട് കുറച്ചു നന്നായി വറുത്തു എടുക്കണം. എള്ളിന്റെ വറവ് വളരെ പ്രധാനമാണ്. അതായത് എള്ള് പൊട്ടാൻ തുടങ്ങും. പിന്നെ നല്ലൊരു വറവ് മണം വരണം. അപ്പോൾ മൂത്തു എന്നാണ് അർത്ഥം. ഇനി വാങ്ങി വക്കുക. ഇനി ഒരു കപ്പ്‌ ശർക്കര രണ്ടു സ്പൂൺ വെള്ളം ചേർത്ത് നന്നായി ഉരുക്കി എടുക്കുക. നല്ല തിക്ക് ആയി വന്നാൽ അതിലേക്ക് കാൽ ടീ സ്പൂൺ ബേക്കിംഗ് സോഡാ ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി നന്നായി മിക്സ്‌ ചെയ്തു വറുത്തു വച്ചിരിക്കുന്ന എള്ള് ചേർത്ത് കൊടുക്കണം. അതിനു ശേഷം ഗ്യാസ് ഓഫ്‌ ചെയ്യുക. ഇനി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. രണ്ടു മിനിറ്റ് ചൂടാറാൻ വേണ്ടി മാറ്റി വക്കുക.

ചെറുതായി ചൂടാറിയാൽ കൈ കൊണ്ട് ഓരോ ചെറിയ ഉരുളകൾ ആയി തയ്യാറാക്കി എടുക്കുക. ബാർ ആയി വേണമെങ്കിൽ നെയ്യ് പുരട്ടിയ ഒരു പരന്ന പാത്രത്തിൽ ചൂടോടെ തന്നെ സെറ്റ് ആവാൻ വേണ്ടി വക്കുക. രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞാൽ നല്ലവണ്ണം സെറ്റ് ആയി വരും. ഒരു കത്തി കൊണ്ട് ലൈൻ ഇടുകയാണെങ്കിൽ പെട്ടെന്ന് മുറിച്ചു എടുക്കുകയും ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി എള്ളുണ്ട തയ്യാർ… !! വെറുതെ ഇരിക്കുന്ന സമയത്ത് കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ വളരെ നല്ലതാണ് ഈ എള്ളുണ്ട.

Thanath Ruchi

Similar Posts