കൊതിയൂറും കാരറ്റ് ഹൽവ ഞൊടിയിടയിൽ തയ്യാറാക്കാം; ഇത് വിരുന്നുകാരെ ഞെട്ടിക്കും തീർച്ച…!!
കാരറ്റ് -1/2കെജി, പഞ്ചസാര -1/2cup (ആവശ്യത്തിന് ), നെയ്യ് -4സ്പൂൺ, അണ്ടിപ്പരിപ്പ്, മുന്തിരി -2സ്പൂൺ, പാൽ- 1കപ്പ്, ഏലക്ക പൊടി -1/4 സ്പൂൺ ഇനി നമുക്ക് ഇത് എങ്ങിനെ യാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം കാരറ്റ് നന്നായി വൃത്തി യാക്കി കഴുകി എടുക്കുക. അതിനു ശേഷം ചെറുതായി ചീകിയെടുക്കുക.
ഇനി ഒരു കുക്കർ അടുപ്പിൽ വച്ച ശേഷം 2സ്പൂൺ നെയ്യ് ഒഴിക്കുക. അതിനു ശേഷം കാരറ്റ് ഇട്ടു 5 മിനിറ്റ് വഴറ്റുക. ഇനി 1/4 ഗ്ലാസ് വെള്ളം ഒഴിച്ച് മൂടിവച്ചു ഒരു വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യുക. ചൂടാറിയ ശേഷം കുക്കർ തുറന്ന് അതിലേക്ക് പാൽ ഒഴിച്ച് കൊടുക്കണം. ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി വഴറ്റുക.
അല്പം കൂടി നെയ്യ് ഒഴിക്കാൻ മറക്കരുത്. ചെറിയ തീയിൽ വേണം വഴറ്റിയെടുക്കാൻ. പാൽ നന്നായി വറ്റി ഹൽവയുടെ പാകമായാൽ ത൭ ഓഫ് ചെയ്യുക.1/4സ്പൂൺ ഏലക്ക പൊടി ചേർക്കണം. ഇനി അണ്ടിപരിപ്പും മുന്തിരി യും നെയ്യിൽ റോസ്റ്റ് ചെയ്ത് ഹൽവയിലേക്ക് ഇടുക. ഇപ്പോൾ നമ്മുടെ സൂപ്പർ ടേസ്റ്റി കാരറ്റ് ഹൽവ തയ്യാർ. ഇത് ഐസ്ക്രീമിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്. എല്ലാവരും ട്രൈ ചെയ്യാൻ മറക്കല്ലേ.
