അടിപൊളി ടേസ്റ്റ് ഉള്ള നാടൻ തക്കാളി രസം കഴിച്ചു നോക്കിയിട്ടുണ്ടോ

തക്കാളി രസം കുടിക്കാൻ നല്ല ടേസ്റ്റ് ആണ്. തയ്യാറാക്കി എടുക്കാനും വളരെ എളുപ്പമാണ്. ജലദോഷം ഉള്ള സമയങ്ങളിൽ ഈ രസം കുടിച്ചു നോക്കിയിട്ടുണ്ടോ… ജലദോഷം പമ്പ കടക്കും. അപ്പോൾ വളരെ ഈസി ആയി എങ്ങിനെ തക്കാളി രസം തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ആദ്യം നാലു പഴുത്ത തക്കാളി കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം ചെറിയ കഷണങ്ങൾ ആയി മുറിച്ചു എടുക്കുക.

ഇനി ഒരു പാത്രത്തിലേക്ക് ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചു കൊണ്ടിരിക്കുക. നന്നായി ഞെരടി അതിന്റെ ജ്യൂസ്‌ പുറത്തു എടുക്കുക. അതിനു ശേഷം അതിലെ തക്കാളിയുടെ ചണ്ടി കൈ കൊണ്ട് തന്നെ അരിച്ചു കളയുക. ( അരിപ്പയിൽ അരിച്ചു എടുക്കേണ്ട ആവശ്യം ഇല്ല. ) ഇനി അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി കുതിർത്ത്‌ പിഴിഞ്ഞ് ആ വെള്ളം ചേർക്കുക. ഇനി രണ്ടു കപ്പ് വെള്ളം ചേർത്ത് കൊടുക്കണം. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. നാലു പച്ചമുളക് ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. അപ്പോഴേക്കും ഒരു സ്പൂൺ ചെറിയ ജീരകം, രണ്ടു സ്പൂൺ കുരുമുളക്, ഒരു ഉണ്ട വെളുത്തുള്ളി എന്നിവ കൂടി നന്നായി ചതച്ചത് തക്കാളി കൂട്ടിലേക്ക് ചേർത്ത് തിളപ്പിക്കുക. പത്തു മിനിറ്റ് തിളച്ചു വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക.

ഇനി നമുക്ക് വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിലേക്ക് രണ്ടു സ്പൂൺ കടുകും, രണ്ടു വറ്റൽമുളകും ചേർത്ത് കൊടുക്കുക. ഇനി രണ്ടു തണ്ട് കറിവേപ്പില ചേർത്ത് വഴറ്റുക. അതിലേക്ക് കാൽ സ്പൂൺ കായംപൊടി ചേർത്ത് വാങ്ങി രസത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു പിടി മല്ലിയില കൂടി ചേർത്ത്‌ രണ്ടു മിനിറ്റ് അടച്ചു വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി തക്കാളി രസം തയ്യാർ… !! നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാനും, കുടിക്കാനും അടിപൊളി ടേസ്റ്റ് ആണ്..

https://www.youtube.com/watch?v=lfjoCWWsUNk

Thanath Ruchi

Similar Posts