|

നേന്ത്രപ്പഴം ഉണ്ടോ? നമുക്കൊരു അടിപൊളി ടേസ്റ്റിൽ ഉള്ള ബനാന ഫിംഗർസ് റെഡി ആക്കി എടുക്കാം

ഈ സമയത്തു എല്ലാവരുടെയും വീട്ടിൽ നേന്ത്രപ്പഴം ഉണ്ടായിരിക്കും അല്ലേ.. അപ്പോൾ എങ്ങിനെ ആണ് ടേസ്റ്റി ആയി ബനാന ഫിംഗർസ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ടു നേന്ത്രപ്പഴം തോൽ കളഞ്ഞു വക്കണം. അതിനു ശേഷം രണ്ടായി കട്ട്‌ ചെയ്തു വക്കുക. ഇനി വീണ്ടും നീളത്തിൽ രണ്ടായി കട്ട്‌ ചെയ്യണം. വീണ്ടും ചെറുതായി നീളത്തിൽ കട്ട്‌ ചെയ്തു എടുക്കുക. അധികം കനം ഇല്ലാത്ത രീതിയിൽ വേണം മുറിച്ചു എടുക്കാൻ.( ഫിംഗർസിന്റെ ഷേപ്പിൽ കട്ട്‌ ചെയ്തു എടുത്താൽ മതി. )

ഇനി ഒരു പാത്രത്തിൽ അൽപ്പം മൈദ എടുക്കുക. അതിലേക്ക് ഒരു നുള്ള് മഞ്ഞൾപൊടി, ഒരു സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് മിക്സ്‌ ചെയ്തു വക്കുക. മറ്റൊരു പാത്രത്തിൽ രണ്ടു മുട്ട പൊട്ടിച്ചത് ചേർക്കുക. ഇനി അൽപ്പം ബ്രെഡ് പൊടിച്ചത് ഒരു പാത്രത്തിൽ എടുത്തു വക്കണം. ഇനി ഒരു പഴത്തിന്റെ പീസ് എടുത്തു ആദ്യം മൈദയിൽ പൊതിഞ്ഞു എടുക്കുക. അതിനു ശേഷം മുട്ടയിൽ പൊതിഞ്ഞു എടുക്കണം. അവസാനമായി ബ്രെഡ് പൊടിയിൽ കൂടി പൊതിഞ്ഞു മറ്റൊരു പ്ലേറ്റിൽ നിരത്തുക. ബാക്കിയുള്ള എല്ലാ പഴവും ഇങ്ങിനെ ആദ്യം മൈദയിൽ പൊതിഞ്ഞു, മുട്ടയിൽ മുക്കി, ബ്രെഡ്‌ പൊടിയിൽ പൊതിഞ്ഞു വക്കണം.

ഇനി നമുക്ക് വറുത്തു കോരി എടുക്കാം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. നല്ല വിധം ചൂടായാൽ അതിലേക്ക് ഓരോ പീസ് ആയി ചേർത്ത് വറുത്തു കോരി എടുക്കുക. ( പഴം ചേർത്താൽ ത൭ നന്നായി കുറച്ചു വക്കണം. ചെറിയ തീയിൽ വറുത്തു കോരാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ പെട്ടന്ന് കരിഞ്ഞു പോകും. ) ഇപ്പോൾ നമ്മുടെ അടിപൊളി ബനാന ഫിംഗർസ് റെഡി. നാലുമണി നേരത്ത് ഒരു ചായയും നമ്മുടെ ബനാന ഫിംഗർസും കൂടി കഴിച്ചു നോക്കൂ. സൂപ്പർ കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts