ഇഡ്ഡലി ബാക്കി വന്നോ..? ഇഡ്ഡലി കൊണ്ട് ഒരു അടിപൊളി വിഭവം തയ്യാറാക്കി എടുക്കാം

കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന “ഇഡ്ഡലി മഞ്ചുരിയൻ” ആണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഇനി ഇഡ്ഡലി ബാക്കി വന്നാൽ കളയേണ്ടി വരുകയേ ഇല്ല. ആദ്യം എട്ടു ഇഡ്ഡലി നാലോ, ആറോ കഷണങ്ങൾ ആയി മുറിച്ചു വക്കുക. ഇനി നമുക്ക് ഇത് മുക്കി പൊരിക്കാൻ ഒരു ബാറ്റർ റെഡി ആക്കി എടുക്കണം. അതിനു വേണ്ടി ഒരു പാത്രത്തിലേക്ക് അര കപ്പ് മൈദ, കാൽ കപ്പ് കോൺ ഫ്ലോർ, ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു സ്പൂൺ സോയ സോസ് പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

ഇനി പാകത്തിന് വെള്ളം ചേർത്ത് കലക്കി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഓയിൽ ചേർക്കുക. അതിലേക്ക് ഓരോ ഇഡ്ഡലി കഷണങ്ങളും എടുത്തു ബാറ്ററിൽ മുക്കി എണ്ണയിലേക്ക് ചേർത്ത് നന്നായി വറുത്തു കോരണം. ചെറിയ തീയിൽ നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു കോരുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. അതിലേക്ക് രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഒരു സവാള അരിഞ്ഞതും, ഒരു ക്യാപ്സികം അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം ഒരു സ്പൂൺ സോയ സോസ്, രണ്ടു സ്പൂൺ ടൊമാറ്റോ സോസ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഉപ്പ് പാകത്തിന് ചേർക്കണം. ഇനി ഒരു സ്പൂൺ കോൺ ഫ്ലോർ രണ്ടു സ്പൂൺ വെള്ളത്തിൽ മിക്സ്‌ ചെയ്തു അതിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിനു ശേഷം വറുത്തു വച്ചിരിക്കുന്ന ഇഡ്ഡലി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അൽപ്പം മല്ലിയില അരിഞ്ഞത് കൂടി ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ഇഡ്ഡലി മഞ്ചുരിയൻ റെഡി…. !!

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →