അടിപൊളി ടേസ്റ്റ് ഉള്ള ഈന്തപ്പഴം പായസം റെഡി ആക്കി എടുക്കാം വളരെ പെട്ടെന്ന്.!
അപ്പോൾ എങ്ങിനെ ആണ് നല്ല ടേസ്റ്റി ആയ ഈന്തപ്പഴം പായസം റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം പതിനഞ്ചു ഈന്തപ്പഴം കുരു കളഞ്ഞു ചെറുതായി മുറിച്ചു വക്കുക. അതിനു ശേഷം അൽപ്പം ചൂടുള്ള പാൽ ചേർത്ത് കുതിരാൻ വേണ്ടി അടച്ചു മാറ്റി വക്കണം. ഇനി പത്തു അണ്ടിപ്പരിപ്പ്, പത്തു ബദാം എന്നിവ കുതിരാൻ വേണ്ടി വെള്ളത്തിൽ ഇട്ടു വക്കണം. ബദാം തലേ ദിവസം തന്നെ വെള്ളത്തിൽ ഇട്ടുവച്ചാൽ തൊലി പെട്ടെന്ന് പോയി കിട്ടും.
ഇനി നമുക്ക് ഈന്തപ്പഴം കുതിർത്തു വച്ചിരിക്കുന്ന പാൽ ചേർത്ത് നന്നായി അരച്ചു എടുക്കുക. അതുപോലെ അണ്ടിപരിപ്പും, തൊലി കളഞ്ഞ ബദാം കൂടി നന്നായി അരച്ചു മാറ്റി വക്കണം.
ഇനി അര ലിറ്റർ പാൽ ഒരു ഗ്ലാസ് വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. അതിലേക്ക് അരച്ചു വച്ചിരിക്കുന്ന ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ബദാം എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. മധുരം ആവശ്യമാണെങ്കിൽ പാകത്തിന് പഞ്ചസാര ചേർത്ത് മിക്സ് ചെയ്യണം. നന്നായി തിളച്ചു വന്നാൽ ചെറിയ ചൂടിൽ പത്തു മിനിറ്റ് കൂടി തിളപ്പിച്ചു വേവിച്ചു എടുക്കുക. ഇനി അര സ്പൂൺ ഏലക്ക പൊടി കൂടി ചേർത്ത് വാങ്ങി വക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അതിലേക്ക് അൽപ്പം അണ്ടിപരിപ്പും, മുന്തിരിയും ചേർത്ത് വഴറ്റി പായസത്തിൽ ചേർത്ത് കൊടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ഈന്തപ്പഴം പായസം തയ്യാർ.! ഗസ്റ്റ് വരുന്ന സമയത്തും അതുപോലെ പെട്ടെന്ന് പായസം കുടിക്കണം എന്ന് തോന്നുമ്പോഴും റെഡി ആക്കി എടുക്കാൻ പറ്റുന്ന അടിപൊളി പായസം ആണിത്.
