അടിപൊളി ടേസ്റ്റ് ഉള്ള പൊട്ടറ്റോ ഫിംഗർസ് റെഡി ആക്കി എടുക്കാം നിമിഷനേരം കൊണ്ട്

കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ഈസി ആൻഡ് ടേസ്റ്റി ആയ ഒരു പലഹാരം ആണ് പൊട്ടറ്റോ ഫിംഗർസ്. അപ്പോൾ എങ്ങിനെ ആണ് ഇതു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കപ്പ്‌ റവയും, രണ്ടു വലിയ സ്പൂൺ തൈരും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വക്കണം. അര മണിക്കൂർ അങ്ങിനെ തന്നെ ഇരിക്കട്ടെ. റവ തൈരിൽ ഇരുന്ന് കുതിർന്നു പാകമായി കിട്ടണം.

ഇനി രണ്ടു ഉരുളൻകിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞു എടുക്കുക. അതിനു ശേഷം നന്നായി പൊടിച്ചു എടുക്കണം. ഇനി അതിലേക്ക് അര സ്പൂൺ ഗരം മസാല, അര സ്പൂൺ മുളക്പൊടി, പാകത്തിന് ഉപ്പ്, ഒരു സ്പൂൺ ഓയിൽ, രണ്ടു തണ്ട് കറിവേപ്പില ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. അതിലേക്ക് റവയും, തൈരും ചേർത്ത കൂട്ട് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. നല്ല കട്ടിയിൽ വേണം മാവ് റെഡി ആക്കി എടുക്കാൻ. ഇതിൽ നമ്മൾ വെള്ളം ചേർക്കുന്നില്ല. ഇനി ഓരോ ഉരുളകളായി എടുത്തു നീളത്തിൽ ഷേപ്പ് ആക്കി എടുക്കുക. കനം കുറച്ചു എടുക്കുന്നതാണ് നല്ലത്.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. എണ്ണ നല്ലവണ്ണം ചൂടായി വന്നാൽ അതിലേക്ക് ഈ ഫിംഗർസ് ഇട്ടു വറുത്തു കോരുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരണം. ചെറിയ ചൂടിൽ വറുത്തു കോരാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി പൊട്ടറ്റോ ഫിംഗർസ് റെഡി! നല്ല ടൊമാറ്റോ സോസിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts