കാബേജ് തോരൻ കഴിച്ചു മടുത്തോ.? ഇന്ന് നമുക്ക് വെറൈറ്റി ആയി കാബേജ് വട തയ്യാറാക്കി എടുക്കാം

വളരെ ഈസി ആയി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം ആണിത്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ടേസ്റ്റ് ആണിതിന്. ഉള്ളിവടയുടെ അതേ രീതിയിൽ ആണിത് നമ്മൾ റെഡി ആക്കി എടുക്കുന്നത്. അപ്പോൾ എങ്ങിനെ ആണ് ഇതു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കാബേജിന്റെ പകുതി എടുത്തു നന്നായി നീളത്തിൽ അരിഞ്ഞു എടുക്കുക. അതിനു ശേഷം നന്നായി കഴുകി എടുക്കുക. ഇനി വെള്ളം വാലാൻ വേണ്ടി മാറ്റി വക്കണം.

ഇനി ഒരു സവാള കഴുകി എടുത്തു നീളത്തിൽ അരിഞ്ഞു വക്കണം. അതിലേക്ക് രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി, രണ്ടു തണ്ട് കറിവേപ്പില എന്നിവ അരിഞ്ഞത്, ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ കായംപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് കാബേജ് ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് അര കപ്പ് വരെ കടലമാവ് ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ആവശ്യമാണെങ്കിൽ അൽപ്പം വെള്ളം ചേർക്കാം. വെള്ളം കൂടി പോകാൻ പാടില്ല. ഇനി എല്ലാം കൂടി മിക്സ്‌ ചെയ്ത ശേഷം പത്തു മിനിറ്റ് അടച്ചു വക്കണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ചേർക്കുക. ഇനി മാവിൽനിന്ന് ഓരോ സ്പൂൺ വീതം കോരി നല്ല ചൂടായി വന്ന വെളിച്ചെണ്ണയിലേക്ക് ചേർക്കുക. ഒരു സൈഡ് പാകത്തിന് മൊരിഞ്ഞു വന്നാൽ മറിച്ചു ഇടണം. നമ്മൾ തയ്യാറാക്കി എടുത്തു മാവ് തീരുന്നത് വരെ ഇങ്ങിനെ വട പൊരിച്ചു എടുക്കുക. ചൂട് കുറച്ചു വച്ചു പൊരിച്ചു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ നമ്മുടെ വട പെട്ടെന്ന് കരിഞ്ഞു പോകും. ഇപ്പോൾ നമ്മുടെ അടിപൊളി കാബേജ് വട തയ്യാർ… !! നല്ല ടൊമാറ്റോ സോസിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts