അടിപൊളി ടേസ്റ്റ് ഉള്ള ബ്രെഡ് റോൾ ഇതുപോലെ തയ്യാറാക്കി നോക്കിയാൽ പ്ലേറ്റ് കാലിയാകുന്നത് അറിയുകയേ ഇല്ല

അപ്പോൾ എങ്ങിനെ ആണ് വളരെ ഈസി ആയി ബ്രെഡ് റോൾ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം മൂന്നു ഉരുളൻ കിഴങ്ങ് പുഴുങ്ങി പൊടിച്ചു വക്കണം. ഒരു പാക്കറ്റ് ബ്രെഡ് നാലു അരികും മുറിച്ചു വക്കണം. അതിനു ശേഷം ചപ്പാത്തിക്കോൽ കൊണ്ട് ഒന്നു പരത്തി വക്കണം.

ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. അതിലേക്ക് രണ്ടു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴറ്റിയ ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് നന്നായി വഴറ്റുക. ഇനി മുക്കാൽ സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി പുഴുങ്ങി പൊടിച്ചു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ്, ഒരു പിടി മല്ലിയില എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വാങ്ങി വക്കണം. ഇനി ചൂടാറാൻ വേണ്ടി മാറ്റി വക്കണം.

ഇനി ഒരു ബ്രെഡ് സ്ലൈസ് എടുത്തു അതിലേക്ക് ഒരു സ്പൂൺ മസാല വച്ചു നന്നായി റോൾ ചെയ്തു എടുക്കുക. അൽപ്പം മൈദ വെള്ളത്തിൽ കലക്കിയത് വച്ചു നന്നായി ഒട്ടിച്ചു എടുക്കുക. അതിനു ശേഷം രണ്ടു മുട്ട പതപ്പിച്ചതിൽ മുക്കി റസ്ക് പൊടിയിൽ പൊതിഞ്ഞു വക്കണം. എല്ലാ ബ്രെഡും ഇങ്ങിനെ റെഡി ആക്കി എടുക്കുക. ഇനി ഒരു പാനിൽ ഓയിൽ ചേർത്ത് അടുപ്പിൽ വച്ചു ചൂടാകുക. നല്ല ചൂടായി വന്ന ഓയിലിലേക്ക് ഓരോ ബ്രെഡ് റോളും ഇട്ടു ചെറിയ തീയിൽ വറുത്തു കോരുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരുക. ഇപ്പോൾ നമ്മുടെ അടിപൊളി ബ്രെഡ് റോൾസ് റെഡി… !! നല്ല ടൊമാറ്റോ സോസ് കൂട്ടി കഴിച്ചാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും.

Thanath Ruchi

Similar Posts