നല്ല ടേസ്റ്റ് ഉള്ള കടച്ചക്ക വട തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ.? സൂപ്പർ ടേസ്റ്റ് ആണെന്നെ
വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ വടക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ്. അപ്പോൾ എങ്ങിനെ ആണ് കടച്ചക്കവട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മീഡിയം സൈസിൽ ഉള്ള കടച്ചക്ക തൊലി കളഞ്ഞു വൃത്തിയാക്കി എടുക്കുക. അതിനു ശേഷം കുനു കുനെ അരിഞ്ഞെടുക്കണം. എത്ര ചെറുതായി അരിയാൻ പറ്റുന്നോ അത്രയും നല്ലതാണ്. ഇനി കുറച്ചു നേരം വെള്ളത്തിൽ ഇട്ടു കറ കളഞ്ഞു എടുക്കുക. അതിനു ശേഷം കഴുകി വെള്ളം വാലാൻ വേണ്ടി മാറ്റി വക്കണം.
ഇനി വെള്ളം നന്നായി ഊറ്റി എടുത്ത കടച്ചക്ക ഒരു ബൌളിലേക്ക് മാറ്റണം. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പില അരിഞ്ഞത്, അര സ്പൂൺ കാശ്മീരി മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ കായംപൊടി, പാകത്തിന് ഉപ്പ്, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. അതിലേക്ക് അല്പാല്പം ആയി കടലമാവ് ചേർത്ത് നന്നായി കുഴച്ചു എടുക്കുക. പത്തു മിനിറ്റ് നേരം അടച്ചു വച്ചാൽ നല്ലതാണ്.
ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർത്ത് കൊടുക്കണം. ഇനി മാവിൽ നിന്നും കുറച്ചു മാവ് എടുത്തു കയ്യിൽ വച്ചു ഒരു പരത്തി വടയുടെ ഷേപ്പിൽ ആക്കി ചൂടായ എണ്ണയിൽ ഇട്ടു വറുത്തു കോരുക. കനം കുറച്ചു തയ്യാറാക്കി എടുക്കുന്നതാണ് നല്ലത്. ചെറിയ ചൂടിൽ ഇട്ടു വറുത്തു കോരാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി കടച്ചക്ക വട തയ്യാർ. നല്ല കട്ടൻ ചായയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.
https://www.youtube.com/watch?v=cnD-76DVmkY
