നല്ല നാടൻ കപ്പ സ്‌റ്റൂ തയ്യാറാക്കി എടുക്കാം. ഈ സ്‌റ്റൂ ഉണ്ടെങ്കിൽ പിന്നെ ഇഡ്ഡലിക്കും, ദോശക്കും അപ്പത്തിനും വേറെ സൈഡ് ഡിഷ്‌ വേണ്ട!

ഈ രീതിയിൽ കപ്പ സ്‌റ്റൂ ഉണ്ടാക്കുമ്പോൾ അൽപ്പം ഗരം മസാലയും, പാകത്തിന് അനുസരിച്ചു മുളക്പൊടിയും ചേർത്താൽ ചപ്പാത്തിക്ക് പറ്റിയ ഒന്നാന്തരം കറി ആയി. അപ്പോൾ എങ്ങിനെ ആണ് നല്ല രീതിയിൽ കപ്പ സ്‌റ്റൂ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അര കിലോ കപ്പ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം ചെറിയ കഷണങ്ങൾ ആയി കട്ട്‌ ചെയ്തു വക്കണം. ഇനി വെള്ളത്തിൽ ഇട്ടു നന്നായി കഴുകി എടുക്കുക. അതിനു ശേഷം ഒരു കുക്കറിലേക്ക് മാറ്റുക. ഒരു ഗ്ലാസ്‌ വെള്ളം ചേർക്കുക. ഇനി രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക. പാകത്തിന് ഉപ്പും, അര സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് നന്നായി വേവിച്ചു എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. രണ്ടു വറ്റൽമുളക് പൊട്ടിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും ചേർക്കുക. ഇനി ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റണം. സവാളക്ക് പകരം ചെറിയ ഉള്ളി അരിഞ്ഞു ചേർത്താൽ നല്ലതാണ്. ഇനി അതിലേക്ക് അര സ്പൂൺ ഗരം മസാല കൂടി ചേർത്ത് വേവിച്ചു വച്ചിരിക്കുന്ന കപ്പ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. കറി അധികം ലൂസ് ആകാതെ ശ്രദ്ധിക്കണം. ഒന്നു തിളച്ചു വന്നാൽ ഗ്യാസ് ഓഫ് ചെയ്യാം. ഇനി അൽപ്പം മല്ലിയില മുകളിൽ തൂവുക. ഇപ്പോൾ നമ്മുടെ അടിപൊളി കപ്പ സ്‌റ്റൂ റെഡി.!

https://www.youtube.com/watch?v=obM9FEHIZPE

Thanath Ruchi

Similar Posts