പഴം വരട്ടിയത് അല്ലെങ്കിൽ പഴം ഹൽവ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാം

നേന്ത്രപ്പഴം കൂടുതൽ പഴുത്തു പോയാൽ ആർക്കും കഴിക്കാൻ ഇഷ്ടമല്ല. കുറച്ചു പഴം കൂടുതൽ പഴുത്തു പോയാൽ എന്തു ചെയ്യും. പുഴുങ്ങി കഴിക്കാം. അല്ലെങ്കിൽ പഴം പൊരി തയ്യാറാക്കി എടുക്കാം. അല്ലേ..? പക്ഷെ കൂടുതൽ പഴം ഉണ്ടെങ്കിലോ..? അങ്ങിനെ എടുത്തു കളയേണ്ടി വരും. അല്ലേ.. പക്ഷെ ഇനി പഴം കളയേണ്ടി വരില്ല. നമുക്ക് ഇതുപോലെ വരട്ടി വച്ചാൽ ഇഷ്ടം പോലെ എടുത്തു കഴിക്കാം. കൂടുതൽ കാലം സൂക്ഷിച്ചു വക്കുകയും ചെയ്യാം. അപ്പോൾ എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒന്നര കിലോ പഴം തൊലി കളഞ്ഞു വക്കുക. അതിനു ശേഷം നെടുകെ മുറിച്ചു അതിന്റെ കുരുവും നാരും കളഞ്ഞു വക്കണം. ഇനി അതൊരു കുക്കറിലേക്ക് മാറ്റി നാലച്ചു ശർക്കരയും, ഒരു സ്പൂൺ ഏലക്കപ്പൊടിയും, ഒരു ഗ്ലാസ്‌ വെള്ളവും, ഒരു നുള്ള് ഉപ്പും ചേർത്ത് അടച്ചു വക്കുക. വെള്ളം അധികം ചേർക്കേണ്ട ആവശ്യം ഇല്ല. അതെല്ലാം വറ്റിച്ചു എടുക്കാൻ ഒരുപാട് സമയം വേണ്ടിവരും. മധുരം ആവശ്യത്തിന് അനുസരിച്ചു കൂട്ടുകയോ കുറക്കുകയോ ചെയ്യാം. ഇനി അടുപ്പിൽ വച്ചു നാലു വിസിൽ വരുന്നത് വരെ നന്നായി വേവിച്ചു എടുക്കണം.

ഇനി ചൂടാറിയ ശേഷം നന്നായി മിക്സിയിൽ ഇട്ടു അരച്ചു പേസ്റ്റ് ആക്കി എടുക്കുക. ഇനി ഒരു ഉരുളി ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർക്കുക. അതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന പഴം കൂട്ട് ചേർത്ത് നന്നായി വരട്ടി എടുക്കുക. ചെറിയ ചൂടിൽ ഇട്ടു വേണം വരട്ടിയെടുക്കാൻ. അൽപ്പം വരട്ടിയ ശേഷം രണ്ടു സ്പൂൺ നെയ്യ് കൂടി ചേർത്ത് വരട്ടുക. പഴം നന്നായി വെള്ളം വലിഞ്ഞു വന്നാൽ അതിലേക്ക് നെയ്യിൽ വറുത്തു എടുത്ത അണ്ടിപരിപ്പും, മുന്തിരിയും ചേർത്ത് വാങ്ങി വക്കണം. ഇനി ചൂടാറിയ ശേഷം ഉപയോഗിക്കാം. ഇപ്പോൾ “പഴം വരട്ടിയത്” റെഡി ആയി…!!! ഈ പഴം വരട്ടിയതിൽ തേങ്ങാപ്പാൽ ചേർത്ത് നല്ല “പഴം പ്രഥമൻ “റെഡി ആക്കി എടുത്താൽ സൂപ്പർ ആണ്… !!!

പഴം ഹൽവ റെഡി ആക്കാൻ വേണ്ടി ഒരു പരന്ന പാത്രത്തിൽ അൽപ്പം നെയ്യ് തടവി അതിലേക്ക് പഴം മിക്സ്‌ ചേർത്ത് ചൂടാറുന്നത് വരെ വക്കുക. അതിനു ശേഷം ഇഷ്ടമുള്ള രീതിയിൽ കട്ട്‌ ചെയ്തു എടുക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “പഴം ഹൽവ” റെഡി… !!!

Thanath Ruchi

Similar Posts