നാലുമണി നേരത്ത് കഴിക്കാൻ പറ്റിയ ഒരു അടിപൊളി ഐറ്റം; ബ്രെഡ് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി എടുക്കാം
ബ്രെഡ് വെറുതെ നെയ്യിൽ ടോസ്റ്റ് ചെയ്താൽ തന്നെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് അല്ലേ..? അപ്പോൾ ഈ രീതിയിൽ തയ്യാറാക്കിയാലോ.. പ്ലേറ്റ് കാലിയാകുന്നത് അറിയുകയേ ഇല്ല. വളരെ പെട്ടന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ബ്രെഡ് സ്നാക് ആണിത്. ഗസ്റ്റ് വന്നാൽ പോലും തയ്യാറാക്കി കൊടുക്കാൻ പറ്റുന്ന ഒന്നാന്തരം വിഭവമാണ്.
അപ്പോൾ ഇതെങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആ ഒരു ബ്രെഡ് എടുത്തു അതിനു നടുവിൽ ആയി ഒരു ഗ്ലാസ് വച്ചു റൗണ്ട് ഷേപ്പിൽ കട്ട് ചെയ്തു എടുക്കുക. എല്ലാ ബ്രെഡും ഇങ്ങിനെ കട്ട് ചെയ്തു മാറ്റി വക്കണം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർക്കുക. അതിലേക്ക് ഒരു നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക. ചൂടാറാൻ വേണ്ടി മാറ്റി വക്കണം.
ഇനി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ഒഴിക്കുക. ഇനി ഒരു സ്പൂൺ പഞ്ചസാര, രണ്ടു ഏലക്ക, രണ്ടു സ്പൂൺ പാൽപ്പൊടി എന്നിവ ചേർത്ത് നന്നായി ബ്ലൻഡ് ചെയ്തു എടുക്കുക. അതിനു ശേഷം പഴം വഴറ്റി വച്ചിരിക്കുന്ന കൂട്ടിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം നെയ്യ് തടവുക. ഇനി നമ്മൾ കട്ട് ചെയ്തു വച്ചിരിക്കുന്ന ബ്രെഡിന്റ പുറം ഭാഗം വച്ചു കൊടുക്കണം. അതിന്റെ നടുവിൽ ആയി പഴം – മുട്ട മിക്സ് ഒരു സ്പൂൺ ചേർത്ത് കട്ട് ചെയ്തു മാറ്റിയ പീസ് കൊണ്ട് അമർത്തി മൂടുക.
ഇനി ചെറിയ തീയിൽ ഇട്ടു മൊരിയിച്ചു എടുക്കണം. അൽപ്പം നെയ്യ് തടവി മറിച്ചു ഇടുക. വീണ്ടും അൽപ്പം നെയ്യ് തടവി വാങ്ങി വക്കാം. ഇനി ഓരോ ബ്രെഡും ഇങ്ങിനെ തന്നെ ചെയ്തു റെഡി ആക്കി എടുക്കുക. ഒരു തവണ നാലു ബ്രെഡ് വരെ റെഡി ആക്കി എടുക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “ബ്രെഡ് സ്നാക്” റെഡി… !!! ഇതു കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. തീർച്ച.
