അടിപൊളി ഡിഷ്‌ ആയ ഡ്രാഗൺ ചിക്കൻ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം

ചിക്കൻ ഇഷ്ടമില്ലാത്തവർ വിരളമാണ്. എന്നും ഒരേ രീതിയിൽ കഴിച്ചു മടുത്തെങ്കിൽ ഒന്നു മാറി ട്രൈ ചെയ്യുന്നത് നല്ലതാണ്. അപ്പോൾ എങ്ങിനെ ആണ് ഈ അടിപൊളി ഈസി ചിക്കൻ തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം അര കിലോ ചിക്കൻ നീളത്തിൽ കട്ട്‌ ചെയ്തു എടുക്കുക. അതിനു ശേഷം വൃത്തിയായി കഴുകി എടുക്കുക. ഇനി അതിലേക്ക് പാകത്തിന് ഉപ്പ്, കുരുമുളക്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വക്കണം. ഇനി ഒരു ബൗളിലേക്ക് അര കപ്പ് മൈദ, കാൽ കപ്പ് കോൺ ഫ്ലോർ, ഒരു സ്പൂൺ കുരുമുളക്പൊടി, അൽപ്പം ഉപ്പ്, അര സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു മുട്ട പൊട്ടിച്ചോഴിച്ചത് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. അതിലേക്ക് അൽപ്പം വെള്ളം ചേർത്ത് നല്ല തിക്ക് ബാറ്റർ റെഡി ആക്കി വക്കണം. അതിലേക്ക് ചിക്കൻ ചേർത്ത് അര മണിക്കൂർ അടച്ചു മാറ്റി വക്കണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഓയിൽ ചേർക്കുക. ഇനി നമ്മൾ റെഡി ആക്കി വച്ചിരിക്കുന്ന ചിക്കൻ പീസുകൾ ചേർത്ത് നന്നായി വറുത്തു കോരുക. ഇനി ചിക്കൻ വറുത്ത അതേ ഓയിലിലേക്ക് രണ്ടു സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ചേർക്കുക. ഇനി നാലു വറ്റൽമുളക് ചതച്ചത് ചേർക്കണം. അതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത്, ഒരു ക്യാപ്സികം നീളത്തിൽ അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഈ സമയത്ത് ചൂട് നന്നായി കൂട്ടി വക്കണം. ഇനി അതിലേക്ക് രണ്ടു സ്പൂൺ ടൊമാറ്റോ സോസ്, ഒരു സ്പൂൺ സോയ സോസ്, ഒരു സ്പൂൺ സ്വീറ്റ് ചില്ലി സോസ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. അതിലേക്ക് നമ്മൾ വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ചൂടോടെ തന്നെ സെർവ്വ് ചെയ്യാം. ഇനി അൽപ്പം അണ്ടിപ്പരിപ്പ് ചെറുതായി മുറിച്ചതും, കുറച്ചു വെളുത്ത എള്ളും ചേർത്ത് ഗാർണിഷ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി ഡ്രാഗൺ ചിക്കൻ റെഡി… !!! ചപ്പാത്തിയുടെ കൂടെയും, ഫ്രൈഡ് റൈസിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts