അടിപൊളി ടേസ്റ്റിൽ സദ്യ സ്പെഷ്യൽ വെറൈറ്റി കുമ്പളങ്ങ പായസം റെഡി ആക്കി എടുക്കാം

കുമ്പളങ്ങ പായസമോ… കേട്ടാൽ അയ്യേ..! എന്ന് പറയാൻ വരട്ടെ… ഇതൊന്നു കഴിച്ചു നോക്കിയിട്ട് അഭിപ്രായം പറയൂ… ഈ പായസം കഴിച്ചാൽ ആർക്കും ഇത് കുമ്പളങ്ങ കൊണ്ടാണ് തയ്യാറാക്കിയത് എന്ന് പറയാൻ കഴിയില്ല. അങ്ങിനെ എല്ലാവർക്കും നല്ല രീതിയിൽ സർപ്രൈസ് കൊടുക്കുകയും ആകാം. അപ്പോൾ എങ്ങിനെ ആണ് നല്ല രുചിയുള്ള കുമ്പളങ്ങ പായസം റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് കുമ്പളങ്ങ തൊലി കളഞ്ഞു ചെറുതായി മുറിച്ചു എടുക്കുക. അതിനു ശേഷം നന്നായി കഴുകി എടുക്കണം. ഇനി കുക്കറിൽ ചേർത്ത് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് മൂന്നു വിസിൽ വരുന്നത് വരെ നന്നായി വേവിച്ചു എടുക്കുക. അതിനു ശേഷം മൂടി തുറന്നു നന്നായി ഉടച്ചു വക്കണം. ഇനി ഒരു ഉരുളിയിൽ ഒരു ലിറ്റർ പാൽ ചേർത്ത് തിളപ്പിക്കുക. അതിലേക്ക് വേവിച്ചു ഉടച്ചു വച്ചിരിക്കുന്ന കുമ്പളങ്ങയും, അര കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കണം.

തിളച്ചു വന്നാൽ ചൂട് കുറച്ചു വച്ചു ഇളക്കി കൊണ്ടിരിക്കുക. ഇനി അര ടിൻ മിൽക്ക് മെയ്ഡ് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. പഞ്ചസാരയുടെ അളവ് നോക്കി പാകത്തിന് വേണം ചേർക്കാൻ. പായസം നന്നായി കുറുകി വന്നാൽ അര സ്പൂൺ ഏലക്കപ്പൊടി കൂടി ചേർത്ത് വാങ്ങി വക്കണം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർക്കുക. അതിലേക്ക് ഒരു പിടി അണ്ടിപരിപ്പും, ഒരു പിടി ഉണക്ക മുന്തിരിയും ചേർത്ത് വഴറ്റി പായസത്തിൽ ചേർക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി കുമ്പളങ്ങ പായസം റെഡി… !!

Thanath Ruchi

Similar Posts