അടിപൊളി ടേസ്റ്റിൽ കുമ്പളങ്ങ ഹൽവ തയ്യാറാക്കി എടുക്കാം, കുമ്പളങ്ങ ആണെന്ന് ആർക്കും കണ്ടുപിടിക്കാൻ പറ്റില്ല

അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കുമ്പളങ്ങ ഹൽവ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ കുമ്പളങ്ങ തൊലിയും, കുരുവും കളഞ്ഞു വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു എടുക്കണം. ഇനി ഇതൊരു കുക്കറിലേക്ക് മാറ്റി അര ഗ്ലാസ്‌ വെള്ളം കൂടി ചേർക്കുക. ഇനി അടുപ്പിൽ വച്ചു നാലു വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കണം. കുമ്പളങ്ങ വേവിക്കുന്ന സമയത്ത് അധികം വെള്ളം ചേർക്കാൻ പാടില്ല. കുമ്പളങ്ങയിൽ ധാരാളം വെള്ളം ഉണ്ട്. പിന്നെ നമ്മൾ ഒരുപാട് വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല.

ഇനി നന്നായി ചൂടാറിയ ശേഷം മിക്സിയിലേക്ക് മാറ്റി നന്നായി അരച്ചു എടുക്കണം. അതിനുശേഷം ഒരു ഉരുളിയിൽ ഒരു തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. ( തേങ്ങയിലേക്ക് രണ്ടു ഗ്ലാസ് വെള്ളം ചേർത്ത് അരച്ചു പാൽ എടുത്താൽ മതി. ) ഇനി നമ്മൾ അരച്ചു വച്ചിരിക്കുന്ന കുമ്പളങ്ങ ജ്യൂസ്‌ അതിലേക്ക് ചേർക്കുക. രണ്ടു സ്പൂൺ അരിപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അടുപ്പിൽ വച്ചു തിളപ്പിക്കുക. കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം. ( അല്ലെങ്കിൽ അടിയിൽ പിടിക്കും. ) തിളച്ചു തുടങ്ങിയാൽ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കണം. ഏകദേശം മുന്നൂറ്‌ ഗ്രാം പഞ്ചസാര ചേർത്ത് കൊടുക്കേണ്ടി വരും. ഇനി നന്നായി മിക്സ്‌ ചെയ്തു കൊണ്ടിരിക്കുക.

ഹൽവ കുറുകി വരാൻ തുടങ്ങിയാൽ രണ്ടു സ്പൂൺ നെയ്യ് ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി നന്നായി മിക്സ്‌ ചെയ്യുക. ഇടക്കിടക്ക് നെയ്യ് ചേർത്ത് വരട്ടി എടുക്കുക. നന്നായി കുറുകിയാൽ നെയ്യിൽ വറുത്തു എടുത്ത അണ്ടിപ്പരിപ്പും, മുന്തിരിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി നമ്മൾ മാറ്റി വച്ചിരിക്കുന്ന തേങ്ങയുടെ ഒരു ഗ്ലാസ്‌ ഒന്നാം പാൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഒരു സ്പൂൺ ഏലക്കപ്പൊടി കൂടി ചേർത്ത് നന്നായി വഴറ്റുക. നന്നായി വറ്റി കട്ടയായി വന്നാൽ ഗ്യാസ് ഓഫ്‌ ചെയ്യാം. ഇനി നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റി സെറ്റ് ചെയ്യാൻ വേണ്ടി മാറ്റി വക്കണം. ചൂടാറിയ ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട്‌ ചെയ്തു കഴിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി കുമ്പളങ്ങ ഹൽവ റെഡി… !! ഈ ഹൽവ ഐസ്ക്രീം കൂടി കഴിച്ചാൽ അടിപൊളി കോമ്പിനേഷൻ ആണ്.\

Thanath Ruchi

Similar Posts