|

ഗോതമ്പു പൊടി കൊണ്ടുള്ള അടിപൊളി സ്നാക്ക്; നാലുമണി നേരത്ത് കഴിക്കാൻ പറ്റിയ അടിപൊളി പലഹാരം

ഇനി കുട്ടികൾക്കു കൊടുക്കാൻ വെറൈറ്റി സ്നാക് റെസിപ്പി തേടി നടക്കേണ്ട. അപ്പോൾ എങ്ങിനെ ആണ് ഇതു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് ആട്ട പൊടി എടുക്കുക. അതിലേക്ക് പാകത്തിന് ഉപ്പ്, ഒരു സ്പൂൺ നെയ്യ്, ഒരു സ്പൂൺ ജീരകം എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിനു ശേഷം പാകത്തിന് വെള്ളം ഒഴിച്ച് നന്നായി കുഴച്ചു എടുക്കുക. നല്ല മയം വരുന്നത് വരെ കുഴച്ചു മയം വരുത്തി എടുക്കുക. അതിനു ശേഷം അടച്ചു മാറ്റി വക്കണം. ഇനി രണ്ടു ഉരുളൻ കിഴങ്ങ് പുഴുങ്ങി പൊടിച്ചു വക്കണം.

ഇനി നമുക്ക് മസാല റെഡി ആക്കി എടുക്കണം. അതിനു വേണ്ടി ഒരു പാൻ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. അതിലേക്ക് ഒരു സവാള കൊത്തി അരിഞ്ഞു ചേർക്കുക. ഇനി ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴറ്റുക. ഇനി അതിലേക്ക് രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത്, അര സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല, രണ്ടു ഉരുളൻ കിഴങ്ങ് പുഴുങ്ങി പൊടിച്ചത് എന്നിവ ചേർത്ത് കൊടുക്കണം. അതിനു ശേഷം പാകത്തിന് ഉപ്പും അൽപ്പം മല്ലിയില, കറിവേപ്പില എന്നിവ അരിഞ്ഞതും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ചൂടാറാൻ വേണ്ടി മാറ്റി വക്കണം.

ഇനി നമ്മൾ കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്ന് ഒരേ വലുപ്പത്തിൽ ചെറിയ ഉരുളകൾ ഉരുട്ടി വക്കണം. അതിനു ശേഷം പപ്പട വട്ടത്തിൽ പരത്തി എടുക്കണം. അതിനു ശേഷം നാലു സൈഡും കട്ട്‌ ചെയ്തു ചതുരത്തിൽ ആക്കിയെടുക്കുക. ഇനി അതിലേക്ക് ഒരു സ്പൂൺ മസാല ചേർത്ത് മടക്കണം. അതിനു വേണ്ടി മൂന്നു സൈഡിലും അൽപ്പം വെള്ളം തേച്ചു ഒട്ടിച്ചു എടുക്കുക. അതിനു ശേഷം ഒരു ഫോർക് ഉപയോഗിച്ച് അമർത്തി ഒട്ടിച്ചു എടുക്കുക. ഒരു ഡിസൈൻ പോലെ ചെയ്തു എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർത്ത് കൊടുക്കണം. നന്നായി ചൂടായി വന്നാൽ അതിലേക്ക് ഓരോന്നായി ഇട്ടു കൊടുത്തു വറുത്തു കോരുക. ത൭ നന്നായി കുറച്ചു വച്ചു പൊരിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാം ഈ രീതിയിൽ തന്നെ വറുത്തു കോരണം. അപ്പോൾ നമ്മുടെ അടിപൊളി നാലുമണി പലഹാരം റെഡി… ! നല്ല ടൊമാറ്റോ സോസിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts