റവ കൊണ്ട് ബ്രേക്ഫാസ്റ്റിന് പഞ്ഞി പോലൊരു ദോശ റെഡിയാക്കാം

ഇതു വളരെ ഈസി ആയി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ബ്രേക്ക്‌ ഫാസ്റ്റ് ഐറ്റം ആണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുകയും ചെയ്യും. അപ്പോൾ എങ്ങിനെ ആണ് റവ ദോശ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് റവ എടുക്കുക. വറുത്ത റവയാണ് ഉത്തമം. വറുത്ത റവ ഇല്ലെങ്കിൽ വറുക്കാത്ത റവയും ഉപയോഗിക്കാം. അതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത്, കാൽ കപ്പ്‌ തൈര്, നാലു ചെറിയ ഉള്ളി എന്നിവ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു പാകത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചു എടുക്കണം. അധികം ലൂസ് ആകാതെ കുറച്ചു കട്ടിയിൽ വേണം മാവ് റെഡി ആക്കി എടുക്കാൻ. ഇനി ഈ മാവ് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് പാകത്തിന് ഉപ്പ്, ഒരു നുള്ള് ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ഇനി അര മണിക്കൂർ അടച്ചു വക്കണം.

അപ്പോഴേക്കും നമുക്ക് ദോശക്ക് ആവശ്യമായ ചമ്മന്തി റെഡി ആക്കി എടുക്കണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി അര കപ്പ്‌ തേങ്ങ, ഒരു സ്പൂൺ മുളക്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക. അരക്കുമ്പോൾ വെള്ളം ചേർക്കാതെ പൊടിച്ചു എടുക്കണം. അതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വക്കണം. ഇനി നമുക്ക് ദോശ ചുട്ടു എടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു തവി മാവ് കോരി ഒഴിക്കുക. അതിനു ശേഷം ചെറുതായി ഒന്നു പരത്തുക. സാധാ ദോശ പരത്തി എടുക്കുന്നത് പോലെ നന്നായി പരത്തി എടുക്കാൻ പാടില്ല. ഇനി അൽപ്പം ഓയിൽ അല്ലെങ്കിൽ നെയ്യ് അതിനു മുകളിൽ ആയി തൂവി കൊടുക്കണം. ഒരു സൈഡ് പാകമായാൽ മറിച് ഇട്ടു കൊടുക്കണം. അതിനു ശേഷം വാങ്ങി വക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി റവ ദോശ റെഡി! ഈ പഞ്ഞി ദോശ നമ്മൾ നേരത്തെ റെഡി ആക്കി എടുത്ത ചമ്മന്തിയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

https://www.youtube.com/watch?v=IvRShg7QNSw

Thanath Ruchi

Similar Posts