അടിപൊളി ടേസ്റ്റിൽ സദ്യ സ്പെഷ്യൽ ചൗവ്വരി പായസം റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

വളരെ എളുപ്പത്തിൽ നിമിഷ നേരം കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി പായസമാണ് ഇത്. സേമിയ പായസത്തിന്റെ കൂടെ അല്ലാതെ ചൗവ്വരി തനിയെ പായസം തയ്യാറാക്കിയാൽ സൂപ്പർ ടേസ്റ്റ് ആണ്. അപ്പോൾ എങ്ങിനെ ആണ് പായസം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കണം. നെയ്യ് നന്നായി ചൂടായ ശേഷം അഞ്ചു സ്പൂൺ ചൗവ്വരി ചേർക്കുക. ഇനി മീഡിയം ഫ്ളയിമിൽ ഇട്ടു മൂന്നു മിനിറ്റ് വഴറ്റുക. ഇനി ചെറുതായി പൊട്ടാൻ തുടങ്ങിയാൽ അതിലേക്ക് മൂന്നു ഗ്ലാസ്‌ തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം ചേർക്കുക. ഇനി നന്നായി തിളപ്പിക്കുക. പത്തു മിനിറ്റ് തിളച്ചാൽ ഗ്യാസ് ഓഫ്‌ ചെയ്യണം. ചൗവ്വരി പകുതി വേവ്വ് ആയാൽ മതി.

ഇനി മറ്റൊരു പാനിൽ നാലു കപ്പ് പാൽ, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കണം. ആറു ഏലക്ക കൂടി ചേർത്ത് തിളപ്പിക്കുക. ഈ ഏലക്ക പിന്നീട് എടുത്തു മാറ്റണം. അല്ലെങ്കിൽ അവസാനം ഏലക്കപ്പൊടി ചേർത്ത് കൊടുത്താൽ മതി. പാൽ തിളച്ചു വന്നാൽ അതിലേക്ക് പകുതി വെന്തിരിക്കുന്ന ചൗവ്വരി ചേർത്ത് വീണ്ടും തിളപ്പിക്കുക. പാൽ നന്നായി തിളച്ചു കുറുകി വന്നാൽ അതിലേക്ക് പാകത്തിന് പഞ്ചസാര ചേർക്കുക. അല്ലെങ്കിൽ മിൽക്ക് മെയ്ഡ് ചേർത്ത് മിക്സ്‌ ചെയ്താലും മതി. ഇനി നന്നായി തിളച്ചു കുറുകിയാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി നമുക്ക് പായസത്തിലേക്ക് ആവശ്യമായ വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. ഇനി അൽപ്പം അണ്ടിപരിപ്പും, മുന്തിരിയും ചേർത്ത് വഴറ്റി പായസത്തിൽ ചേർക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ചൗവ്വരി പായസം റെഡി!

Thanath Ruchi

Similar Posts