വളരെ എളുപ്പത്തിൽ വളരെ വെറൈറ്റി ആയി പിങ്ക് ബോൾസ് പായസം തയ്യാറാക്കി എടുക്കാം.
ഇനി ആഘോഷ ദിവസങ്ങളിൽ എല്ലാവരെയും ഞെട്ടിക്കാൻ തയ്യാറായിക്കോളൂ.. ഈ സ്പെഷ്യൽ പിങ്ക് ബോൾസ് പായസം റെഡി ആക്കി കൊടുത്താൽ എല്ലാവരും ഫ്ലാറ്റ്. അപ്പോൾ നമുക്ക് എങ്ങിനെ ആണ് ഈ പായസം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. നമ്മൾ ചൗവ്വരി കൊണ്ടാണ് പിങ്ക് ബോൾസ് റെഡി ആക്കി എടുക്കുന്നത്. ആദ്യം കാൽ കപ്പ് ചൗവ്വരി കഴുകി പതിനഞ്ചു മിനിറ്റ് കുതിർത്തു വക്കണം.
ഇനി നാലു കപ്പ് വെള്ളം അടുപ്പിൽ വച്ചു തിളപ്പിക്കുക. അതിലേക്ക് ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞു വൃത്തിയായി കഴുകി ചെറിയ കഷണങ്ങൾ ആയി മുറിച്ചു ആ വെള്ളത്തിൽ ഇട്ടു വേവിക്കുക. ബീറ്റ്റൂട്ട് വെന്തു കഴിഞ്ഞാൽ വെള്ളത്തിൽ നിന്ന് ബീറ്റ്റൂട്ട് കഷണങ്ങൾ എടുത്തു മാറ്റണം.
ഇനി ബീറ്റ്റൂട്ട് വേവിച്ച വെള്ളത്തിൽ കുതിർത്തു വച്ചിരിക്കുന്ന ചൗവ്വരി ചേർത്ത് പകുതി വേവിക്കുക. പകുതി വേവ്വ് ആയാൽ ത൭ ഓഫ് ചെയ്യണം. അതിനുശേഷം വെള്ളം ഊറ്റി കളയുക. ( മാറ്റി വച്ച ബീറ്റ്റൂട്ട് കഷണങ്ങൾ മിക്സിയിൽ ഇട്ടു അരച്ചു എടുക്കുക. അതിനു ശേഷം നന്നായി അരിച്ചു മാറ്റി വക്കണം. ഈ ജ്യൂസ് നമുക്ക് പായസത്തിലേക്ക് ചേർക്കാൻ വേണ്ടി വരും. )
ഇനി മറ്റൊരു പാനിലേക്ക് രണ്ടു കപ്പ് പാലും, ഒരു കപ്പ് വെള്ളവും വച്ചു തിളപ്പിക്കുക. അതിലേക്ക് ഊറ്റി വച്ചിരിക്കുന്ന ചൗവ്വരി ചേർത്ത് വേവിക്കുക. മീഡിയം ഫ്‌ളൈമിൽ അഞ്ചു മിനിറ്റ് തിളച്ചാൽ മതി. ഇനി മധുരം വേണ്ടതനുസരിച് പഞ്ചസാരയോ അല്ലെങ്കിൽ മിൽക്ക്മെയ്ഡ് ചേർക്കുക. ഇനി പായസത്തിനു പിങ്ക് കളർ കിട്ടുന്നതിന് വേണ്ടി ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്തു തിളപ്പിക്കുക. ഇനി അര സ്പൂൺ ഏലക്കപ്പൊടി കൂടി ചേർത്ത് ത൭ ഓഫ് ചെയ്യണം. ഇനി അൽപ്പം അണ്ടിപരിപ്പും, മുന്തിരിയും നെയ്യിൽ വറുത്തു കോരി പായസത്തിൽ ചേർക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി പിങ്ക് ബോൾസ് പായസം റെഡി… !!
