|

വെറൈറ്റി രുചിയിൽ സേമിയ കൊണ്ട് അടിപൊളി ഇലയട തയ്യാറാക്കാം

അരിപ്പൊടി കൊണ്ടും, ഗോതമ്പ് പൊടി കൊണ്ടും തയ്യാറാക്കിയ ഇലയട കഴിക്കാത്തവർ ആരും ഉണ്ടാകില്ല. എങ്കിൽ ഈ രീതിയിൽ സേമിയ അട കഴിച്ചു നോക്കിയിട്ടുണ്ടോ..? ഇനി ഒട്ടും മടിച്ചിരിക്കേണ്ട. അപ്പോൾ എങ്ങിനെ ആണ് സ്വാദിഷ്ടമായ സേമിയ ഇലയട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. നെയ്യ് ചൂടായി വന്നാൽ അതിലേക്ക് മുക്കാൽ കപ്പ് സേമിയ ചേർത്ത് നന്നായി വറുത്തു എടുക്കണം. ( ഈ സമയത്തു ത൭ നന്നായി കുറച്ചു വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ) സേമിയ നന്നായി വറുത്തു കഴിഞ്ഞാൽ അതിലേക്ക് മുക്കാൽ കപ്പ് ചൂടുള്ള വെള്ളം ചേർത്ത് കൊടുക്കണം. ഇനി നന്നായി തിളപ്പിക്കുക. തിളച്ചു വന്നാൽ അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, അര സ്പൂൺ ഏലക്കപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.

സേമിയ വെന്തു വെള്ളം വറ്റി വന്നാൽ അതിലേക്ക് രണ്ടോ, മൂന്നോ സ്പൂൺ അരിപ്പൊടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. അതിനു ശേഷം ത൭ ഓഫ്‌ ചെയ്യുക. ഇനി വാഴയില ചെറിയ കഷണങ്ങൾ ആയി കട്ട്‌ ചെയ്തു വക്കണം. അതിലേക്ക് കുറേശ്ശേ സേമിയ മിക്സ്‌ വച്ചു പരത്തി എടുക്കുക. അതിനു നടുവിൽ ആയി തേങ്ങാ ചിരകിയതും, പഞ്ചസാരയും കൂടി മിക്സ്‌ ചെയ്ത കൂട്ട് വച്ചു മടക്കുക. എല്ലാ ഇലയിലും ഇതുപോലെ തന്നെ ചെയ്തു വക്കണം. ഇനി ഒരു സ്റ്റീമറിലോ, ഇഡ്ഡലി തട്ടിലോ വച്ചു ആവിയിൽ വേവിച്ചു എടുക്കുക. സേമിയ വെന്തു വന്നതായത് കൊണ്ട് പെട്ടെന്ന് തന്നെ അട റെഡി ആയി വരും. ഇപ്പോൾ നമ്മുടെ അടിപൊളി വെറൈറ്റി ആയ സേമിയ ഇലയട റെഡി… !!

Thanath Ruchi

Similar Posts