ബ്രേക്ക്‌ ഫാസ്റ്റ് തയ്യാറാക്കി എടുക്കാൻ പുതിയ റെസിപ്പി തേടി നടക്കുകയാണോ നിങ്ങൾ..? എങ്കിൽ ഈ റെസിപ്പി ഇഷ്ടപെടാതിരിക്കില്ല

അടിപൊളി ബ്രേക്ക്‌ ഫാസ്റ്റ് ഐറ്റം തയ്യാറാക്കി എടുക്കാം പുതിയ രുചിയിൽ… അപ്പോൾ വളരെ വെറൈറ്റി ആയി എങ്ങിനെ ആണ് ദോശ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ടു കപ്പ് അരി കുതിർത്തത് എടുക്കുക. ( തലേ ദിവസം രാത്രി വെള്ളത്തിൽ ഇട്ടു വച്ചാൽ മതി. ) ഇനി നന്നായി കഴുകി എടുത്തു ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് നന്നായി അരച്ചു എടുക്കണം. അരച്ചു എടുക്കുമ്പോൾ ഒരു ഉരുളൻ കിഴങ്ങ് പുഴുങ്ങി ഉടച്ചത് കൂടി ചേർത്ത് നന്നായി അരച്ചു എടുക്കണം.

ഇനി അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത്, കാൽ സ്പൂൺ വറ്റൽമുളക് ചതച്ചത്, കറിവേപ്പിലയും, മല്ലിയിലയും ചെറുതായി അരിഞ്ഞത്, ഒരു തക്കാളി അരിഞ്ഞത്, ഒരു കാരറ്റ് അരിഞ്ഞത്, ക്യാപ്‌സികം അരിഞ്ഞത്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി പത്തു മിനിറ്റ് അടച്ചു വക്കണം.

ഈ സമയത്ത് ദോശയിലേക്ക് ഒരു അടിപൊളി ചട്ണി റെഡി ആക്കി എടുക്കാം. അര മുറി തേങ്ങ, രണ്ടു പച്ചമുളക്, രണ്ടു വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, നാലു സ്പൂൺ തൈര്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക. ( ഈ ചട്ണി കട്ടിയിൽ വേണം ആകേണ്ടത്. അതുകൊണ്ട് വെള്ളം അധികം ചേർക്കരുത്. ) ഇനി അൽപ്പം കടുക്, വറ്റൽ മുളക് എന്നിവ താളിച്ചു അതിലേക്ക് ഒഴിക്കുക. ഇപ്പോൾ നമ്മുടെ ചട്നി റെഡി.

ഇനി നമുക്ക് ദോശ റെഡി ആക്കി എടുക്കാം. അടച്ചു വച്ചിരിക്കുന്ന മാവിലേക്ക് ഒരു പാക്കറ്റ് ഈനോ ( Eno ) അല്ലെങ്കിൽ ഒരു നുള്ള് ബേക്കിംഗ് പൌഡർ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അൽപ്പം ഓയിൽ തടവുക. അതിലേക്ക് ഒരു തവി മാവ് കോരി ഒഴിച്ച് ചെറുതായി പരത്തുക. ഇനി അടച്ചു വച്ചു ചെറിയ തീയിൽ വേവിച്ചു എടുക്കണം. ഒരു സൈഡ് പാകത്തിന് വെന്താൽ തിരിച്ചു ഇട്ടു കൊടുക്കുക. ബാക്കി എല്ലാം ഇങ്ങിനെ ചുട്ടു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ദോശയും ചമ്മന്തിയും റെഡി…. !!!

Thanath Ruchi

Similar Posts