നുറുക്ക് ഗോതമ്പ് കൊണ്ട് അടിപൊളി മിൽക്ക് ഷേക്ക്‌ തയ്യാറാക്കി എടുക്കാം വെറും പത്തു മിനിറ്റിൽ

നുറുക്ക് ഗോതമ്പ് കുതിർന്നു കിട്ടേണ്ട താമസം മാത്രമേ ഉള്ളൂ. ഷേക്ക്‌ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. അപ്പോൾ എങ്ങിനെ ആണ് ടേസ്റ്റി ആയി ഷേക്ക്‌ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് നുറുക്ക് ഗോതമ്പ് നന്നായി കഴുകി എടുക്കുക. അതിനു ശേഷം തിളച്ച വെള്ളം ഒഴിച്ച് കുതിരാൻ വേണ്ടി വക്കണം. പതിനഞ്ചു മിനിറ്റ് അടച്ചു വച്ചാൽ മതി. ( സമയം ഉണ്ടെങ്കിൽ പച്ച വെള്ളത്തിൽ ഇട്ടു വച്ചാലും മതി. അപ്പോൾ കുതിർന്നു കിട്ടാൻ കൂടുതൽ സമയം വേണ്ടി വരും. ) ഇനി ഇതിലെ വെള്ളം ഊറ്റി കളഞ്ഞു ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി അരച്ചു എടുക്കണം. അരക്കുമ്പോൾ പാകത്തിന് വെള്ളം ചേർത്ത് വേണം അരച്ചു എടുക്കാൻ.

ഇനി നന്നായി അരിച്ചു മാറ്റി വക്കുക. ഇനി ഒരു പാക്കറ്റ് പാൽ തിളപ്പിക്കുക. അതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാര ചേർക്കുക. ഇനി അതിലേക്ക് മാറ്റി വച്ചിരിക്കുന്ന ഗോതമ്പ് പാൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ഇനി ചെറിയ തീയിൽ ഇട്ടു കുറുക്കി എടുക്കുക. ഇനി ത൭ ഓഫ്‌ ചെയ്യാം. ഇനി ഇത് ഒന്നുകൂടി മിക്സിയിൽ ഇട്ടു അരച്ചു എടുക്കണം.

അരക്കുമ്പോൾ ഒരു കഷ്ണം ബീറ്റ്റൂട്ട് വേവിച്ചത്, രണ്ടു സ്പൂൺ മിൽക്ക് മെയ്ഡ് അര സ്പൂൺ ഏലക്കപ്പൊടി എന്നിവ ചേർത്ത് വേണം അരച്ചു എടുക്കാൻ. ലൂസ് ആകേണ്ടത് അനുസരിച്ചു തിളച്ച വെള്ളം ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “നുറുക്ക് ഗോതമ്പ് മിൽക്ക് ഷേക്ക്‌” റെഡി… !! മുകളിൽ അൽപ്പം ഡ്രൈ ഫ്രൂട്ട്സ് ഇട്ടു സെർവ്വ് ചെയ്യാം.

Thanath Ruchi

Similar Posts