ഒരു പാക്കറ്റ് ബ്രെഡ്‌ ഉണ്ടോ..? അടിപൊളി ബ്രെഡ് പക്കാവട തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

ഇനി നാലുമണി നേരത്ത് കൊറിക്കാൻ അടിപൊളി ഡിഷ്‌ തയ്യാറാക്കി എടുക്കാം. അടിപൊളി ടേസ്റ്റ് ആണ് ബ്രെഡ്‌ കൊണ്ട് പക്കാവട തയ്യാറാക്കി എടുത്തു കഴിക്കാൻ. സാധാ പക്കാവടയെക്കാൾ ടേസ്റ്റ്. ബ്രെഡിന്റെ ചെറിയ മധുരവും, മുളക്പൊടിയുടെ എരിവും കൂടി അസാധ്യ ടേസ്റ്റ്. അപ്പോൾ എങ്ങിനെ ആണ് ബ്രെഡ്‌ പക്കാവട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അര പാക്കറ്റ് ബ്രെഡ് എടുക്കുക. അതിൽ ഓരോന്നായി എടുത്തു വെള്ളത്തിൽ ഒന്നു മുക്കി നന്നായി പിഴിഞ്ഞു എടുക്കുക. ബ്രെഡ്‌ അധികം നേരം വെള്ളത്തിൽ ഇടരുത്. ബ്രെഡ്‌ വല്ലാതെ കുതിർന്നു പോകും. അതവിടെ മാറ്റി വക്കണം. ഇനി ബ്രെഡിലേക്ക് ഒരു സവാള ചെറുതായി കൊത്തി അരിഞ്ഞത്, രണ്ടു പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, അര സ്പൂൺ മുളക്പൊടി, അര സ്പൂൺ കായംപൊടി, അൽപ്പം മല്ലിയില, അൽപ്പം കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത്, പാകത്തിന് ഉപ്പ്, ഒരു നുള്ള് ബേക്കിംഗ് പൗഡർ, കാൽ കപ്പ് മൈദ, അര കപ്പ് കടലമാവ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. ഓയിൽ നല്ലവണ്ണം ചൂടായി വന്നാൽ അതിലേക്ക് മാവിൽ നിന്നും ഓരോ ചെറിയ ഉരുളകൾ ആയി എണ്ണയിലേക്ക് ഇടുക. ഇനി ചൂട് നന്നായി കുറച്ചു വക്കണം. തിരിച്ചും മറിച്ചും ഇട്ടു ഫ്രൈ ചെയ്തു എടുക്കുക. എല്ലാ ഭാഗവും മൊരിഞ്ഞു വന്നാൽ വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ബ്രെഡ് പക്കാവട റെഡി. നല്ല ടൊമാറ്റോ സോസ് കൂട്ടി കഴിക്കാൻ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →