|

വെറൈറ്റി ആയി അടിപൊളി ബ്രെഡ്‌ ചീസ് ടോസ്റ്റ് റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

ബ്രെഡിന് നടുവിൽ ചീസ് വച്ചു ടോസ്റ്റ് ചെയ്തു എടുക്കുമ്പോൾ അടിപൊളി ടേസ്റ്റ് ആണ്. കുട്ടികൾ ഒരുപാട് ഇഷ്ടപെടുന്ന ഒരു ഐറ്റം ആണിത്. അപ്പോൾ എങ്ങിനെ ആണ് ബ്രെഡ്‌ ചീസ് ടോസ്റ്റ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ ചില്ലി ഫ്ളക്സ് അല്ലെങ്കിൽ അരസ്പൂൺ മുളക്പൊടി ചേർക്കുക. ഇനി പാകത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇനി അത് മാറ്റി വക്കണം.

ഇനി ഒരു ബ്രെഡ്‌ എടുത്തു അതിനു മുകളിൽ ആയി ഒരു ഷീറ്റ് ചീസ് വക്കണം. ഇനി വീണ്ടും അതിനു മുകളിൽ ഒരു പീസ് ബ്രെഡ്‌ കൂടി വക്കണം. ഇനി നന്നായി ഒന്നു അമർത്തി നാലായി കട്ട്‌ ചെയ്തു എടുക്കുക. ഇങ്ങിനെ എത്രയെണ്ണം വേണോ അതിനനുസരിച്ചു ബ്രെഡ്‌ എടുത്തു ഉള്ളിൽ ബ്രെഡ്‌ വച്ചു നാലായി കട്ട്‌ ചെയ്തു വക്കണം.

ഇനി ഒരു ദോശ പാൻ അടുപ്പിൽ വച്ചു ചൂടാക്കി ഒരു സ്പൂൺ ബട്ടർ ചേർത്ത് നന്നായി സ്‌പ്രെഡ്‌ ചെയ്യുക. അതിലേക്ക് ഒരു പീസ് ബ്രെഡ്‌ എടുത്ത്‌ മുട്ട മിക്സിൽ മുക്കി പാനിലേക്ക് വച്ചു ടോസ്റ്റ് ചെയ്തു എടുക്കുക. മീഡിയം ഫ്‌ളൈമിൽ ത൭ വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി തിരിച്ചും മറിച്ചും ഇട്ടു നന്നായി ടോസ്റ്റ് ചെയ്തു എടുക്കുക. ഇപ്പോൾ നമ്മുടെ “അടിപൊളി ബ്രെഡ്‌ ചീസ് ടോസ്റ്റ് റെഡി”…. !! ഇതു കുട്ടികൾക്കു ഒരുപാട് ഇഷ്ടമാകുന്ന ഒരു ടേസ്റ്റിൽ ആണ്. അതുകൊണ്ട് എരിവ് ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ചു ക്രമീകരിച്ചു ചേർക്കുക.

Thanath Ruchi

Similar Posts