എഗ്ഗ് ഫ്രൂട്ട് ഉണ്ടോ? അടിപൊളി മിൽക്ക് ഷേക്ക്‌ റെഡി ആക്കി എടുക്കാം വളരെ പെട്ടെന്ന്

എഗ്ഗ് ഫ്രൂട്ട് തനിയെ കഴിക്കാൻ തന്നെ അടിപൊളി ടേസ്റ്റ് ആണ്. അപ്പോൾ പാൽ ചേർത്ത് ഒരു അടിപൊളി ഷേക്ക്‌ തയ്യാറാക്കിയാലോ… ഒന്നും പറയാനില്ല. അസാധ്യ ടേസ്റ്റ് ആണ്. അപ്പോൾ പിന്നെ തുടങ്ങാം അല്ലേ… അപ്പോൾ നമുക്ക് എങ്ങിനെ ആണ് “എഗ്ഗ് ഫ്രൂട്ട് മിൽക്ക് ഷേക്ക്‌” തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു എഗ്ഗ് ഫ്രൂട്ട് എടുത്തു രണ്ടായി കട്ട്‌ ചെയ്യുക. അതിനു ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് അതിലെ പൾപ്പ് മുഴുവൻ പുറത്തേക്ക് എടുക്കുക. അതിനുള്ളിലെ കുരുവും, തൊലിയും എടുത്തു മാറ്റണം. ഇനി ഈ പൾപ്പ് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. അതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാര ചേർക്കുക. ഇനി ഒരു ഗ്ലാസ്‌ പാലും, ഒരു സ്പൂൺ മിൽക്ക് മെയ്ഡും കൂടി ചേർത്ത് നന്നായി അരച്ചു എടുക്കുക. എല്ലാം നന്നായി അരഞ്ഞു വന്നാൽ അതിലേക്ക് ഒരു ഗ്ലാസ്‌ പാലും കൂടി ചേർത്ത് നന്നായി അരച്ചു എടുക്കണം.

മൊത്തം അര ലിറ്റർ പാൽ ആണ് ചേർക്കേണ്ടത്. പാൽ നന്നായി തിളപ്പിച്ച്‌ ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ചു നന്നായി തണുപ്പിച്ചു വേണം ഷേക്കിന് വേണ്ടി ഉപയോഗിക്കാൻ. ഇപ്പോൾ നമ്മുടെ അടിപൊളി എഗ്ഗ് ഫ്രൂട്ട് മിൽക്ക് ഷേക്ക്‌ റെഡി… !! ഗസ്റ്റ് വരുന്ന സമയത്ത് തയ്യാറാക്കി കൊടുക്കാൻ പറ്റിയ അടിപൊളി ഷേക്ക്‌ ആണിത്.

Thanath Ruchi

Similar Posts