നുറുക്ക് ഗോതമ്പ് കൊണ്ട് സൂപ്പർ സോഫ്റ്റ് ടേസ്റ്റി ആയ ഇലയട തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ
രാവിലെ തയ്യാറാക്കിയാൽ വൈകുന്നേരം വരെ സോഫ്റ്റ് ആയി ഇരിക്കുന്ന ഒരു സൂപ്പർ അട ആണിത്. അപ്പോൾ എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒന്നര കപ്പ് നുറുക്ക് ഗോതമ്പ് നന്നായി കഴുകി എടുത്തു കുതിർത്തു വക്കുക. ഇനി അര കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് അര കപ്പ് ശർക്കര ചേർത്ത് തിളപ്പിക്കണം. ശർക്കര നന്നായി ഉരുകി വന്നാൽ ത൭ ഓഫ് ചെയ്യുക. അതിനുശേഷം അരിച്ചു മാറ്റി വക്കണം.
ഇനി വീണ്ടും ഈ ശർക്കര പാനി തിളപ്പിക്കുക. കുറുകി വരാൻ തുടങ്ങിയാൽ അതിലേക്ക് ഒരു കപ്പ് തേങ്ങാ ചിരകിയത്, ഒരു പിടി അവൽ, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി അതിലേക്ക് ഒരു പഴം അരിഞ്ഞതും, കാൽ സ്പൂൺ ഏലക്കപ്പൊടി കൂടി ചേർത്ത് വാങ്ങി വക്കണം. ഇനി നമ്മൾ കുതിർത്തു വച്ചിരിക്കുന്ന നുറുക്ക് ഗോതമ്പ് അൽപ്പം ഉപ്പ് ചേർത്ത് അരക്കണം. അരക്കുമ്പോൾ വെള്ളം ചേർക്കരുത്. നല്ല കട്ടിയിൽ വേണം അരച്ചു എടുക്കാൻ.
ഇനി അട തയ്യാറാക്കി എടുക്കാൻ ആവശ്യത്തിന് ഉള്ള വാഴയില റെഡി ആക്കി എടുക്കുക. ഒരു ഇല എടുത്തു അതിലേക്ക് രണ്ടു സ്പൂൺ മാവ് ചേർത്ത് നന്നായി പരത്തി എടുക്കുക. കനം കുറച്ചു വേണം പരത്തി എടുക്കാൻ. ഇനി അതിനു നടുവിൽ ആയി തേങ്ങാ കൂട്ട് വച്ചു മടക്കുക. എല്ലാ അടയും ഇങ്ങനെ തന്നെ പരത്തി എടുക്കുക. ഇനി ഒരു ഇഡ്ഡലി പാത്രത്തിലോ, സ്റ്റീമറിലോ വച്ചു അട നന്നായി പുഴുങ്ങി എടുക്കാവുന്നതാണ്. ഇപ്പോൾ നമ്മുടെ അടിപൊളി നുറുക്ക് ഗോതമ്പ് ഇലയട റെഡി… !!!
