നാലുമണി നേരത്ത് കൊറിക്കാൻ അടിപൊളി മാഗ്ഗി ബോൾസ് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സൂപ്പർ ഡിഷ്‌

ഈ ഐറ്റം നമ്മൾ തയ്യാറാക്കി എടുക്കുന്നത് മാഗ്ഗി കൊണ്ടാണ്. രണ്ടു പാക്കറ്റ് മാഗ്ഗി ഉണ്ടെങ്കിൽ വളരെ സിമ്പിൾ ആൻഡ് ടേസ്റ്റി ആയി നമുക്ക് ഈ ഐറ്റം തയ്യാറാക്കി എടുക്കാം. അപ്പോൾ എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ടു കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്ക് ഒരു പാക്കറ്റ് മാഗ്ഗി ചേർത്ത് മൂന്നു മിനിറ്റ് വേവിച്ചു മാറ്റുക. അതിനു ശേഷം വെള്ളം ഊറ്റി എടുക്കണം.

ഇനി വെള്ളം ഊറ്റി വച്ചിരിക്കുന്ന മാഗ്ഗിയിലേക്ക് രണ്ടു സ്പൂൺ സവാള കൊത്തി അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത്, രണ്ടു സ്പൂൺ കാരറ്റ് അരിഞ്ഞത്, രണ്ടു സ്പൂൺ ക്യാപ്‌സികം അരിഞ്ഞത്, രണ്ടു സ്പൂൺ മല്ലിയില അരിഞ്ഞത്, അര സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു പാക്കറ്റ് മാഗ്ഗി മസാല, രണ്ടു സ്പൂൺ മൈദ, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിനു ശേഷം മാറ്റി വക്കണം. ( മിക്സ്‌ ചെയ്യുമ്പോൾ നൂഡിൽസ് ഒട്ടി പോകാതെ ശ്രദ്ധിക്കണം. )

ഇനി ഒരു ബൗളിൽ അര കപ്പ് മൈദയും അര കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് വക്കണം. മറ്റൊരു ബൗളിൽ ഒരു പാക്കറ്റ് മാഗ്ഗി ചെറുതായി പൊടിച്ചത് എടുത്തു വക്കണം. ഇനി നമ്മൾ റെഡി ആക്കി വച്ചിട്ടുള്ള മാവിൽ നിന്നും കുറേശ്ശേ എടുത്തു ചെറിയ ബോൾ ഷേപ്പിൽ തയ്യാറാക്കി വക്കണം. ഇനി ഒരു പാനിൽ മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർത്ത് ചൂടാക്കുക. അതിലേക്ക് നമ്മൾ റെഡി ആക്കി വച്ചിട്ടുള്ള ഓരോ ബാൾസും എടുത്തു ആദ്യം മൈദ മിക്സിൽ മുക്കി പിന്നീട് മാഗ്ഗിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ ഇട്ടു വറുത്തു കോരുക. മീഡിയം ഫ്‌ളൈമിൽ വറുത്തു കോരണം. ഇപ്പോൾ നമ്മുടെ അടിപൊളി മാഗ്ഗി ബോൾസ് റെഡി… !!

Thanath Ruchi

Similar Posts