ചോളം ഉണ്ടെങ്കിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി ഐറ്റം ആണ് ചോളം വട; ഇനി നാലുമണി നേരത്ത് വെറൈറ്റി തേടി ഇറങ്ങേണ്ട

ഒരു വെറൈറ്റി ടേസ്റ്റിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഐറ്റം എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകും. തയ്യാറാക്കി എടുക്കാനും വളരെ എളുപ്പമാണ്. അപ്പോൾ എങ്ങിനെ ആണ് ചോളം വട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ്‌ ചോളം, ചെറിയ ഒരു കഷ്ണം ഇഞ്ചി രണ്ടു പച്ചമുളക് എന്നിവ ഒരു മിക്സിയുടെ ജാറിൽ ഇട്ടു തരിതരിയായി അരച്ചു എടുക്കുക. ( നല്ല പേസ്റ്റ് പോലെ ആയി അരഞ്ഞു പോകരുത്.) അൽപ്പം വെള്ളം മാത്രം ചേർക്കുക. വെള്ളം കൂടി പോകാൻ പാടില്ല.

ഇനി അതിലേക്ക് കാൽ കപ്പ് സവാള, ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അൽപ്പം കറിവേപ്പിലയും, മല്ലിയിലയും അരിഞ്ഞത്, പാകത്തിന് ഉപ്പ്, രണ്ടു സ്പൂൺ മുഴുവനോടെ ഉള്ള ചോളം, കാൽ കപ്പ് കടല മാവ്, കാൽ സ്പൂൺ കായം പൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇനി പത്തു മിനിറ്റ് അടച്ചു വക്കണം.

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ഉള്ള ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർക്കുക. ഓയിൽ നല്ലവണ്ണം ചൂടായി വന്നാൽ അതിലേക്ക് മാവിൽ നിന്ന് അൽപ്പം എടുത്തു കയ്യിൽ വച്ചു തന്നെ പരത്തി എണ്ണയിലേക്ക് ഇടുക. നമ്മൾ വട ഇട്ടു കഴിഞ്ഞാൽ ത൭ നല്ലവണ്ണം കുറച്ചു വക്കണം. പരിപ്പുവടയുടെ ഷേപ്പിൽ ഇട്ടാൽ മതി. ( കയ്യിൽ അൽപ്പം മാവ് എടുത്തു രണ്ടു കൈ കൊണ്ടും ഒന്നു അമർത്തിയാൽ കറക്റ്റ് ഷേപ്പ് കിട്ടും. ) കനം കുറച്ചു വേണം പരത്തി എടുക്കാൻ. ഈ രീതിയിൽ എല്ലാ ചോളം വടയും തയ്യാറാക്കി എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ചോളം വട റെഡി… !! നല്ല ടൊമാറ്റോ സോസ് കൂട്ടി കഴിച്ചാൽ അടിപൊളി കോമ്പിനേഷൻ ആണ്.

https://www.youtube.com/watch?v=bKJLBr0rSsU

Thanath Ruchi

Similar Posts