ഒരു അടിപൊളി മാഗ്ഗി സ്നാക് റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

കുട്ടികൾക്ക് എന്നും മാഗിയോട് ഒരു പ്രത്യേകം ഇഷ്ടമാണ്. അപ്പോൾ മാഗ്ഗി ഈ രീതിയിൽ ഫ്രൈ ചെയ്തു അവർക്ക് കൊടുത്താലോ. എന്തായാലും സന്തോഷമാകും. അപ്പോൾ എങ്ങിനെ ആണ് വെറൈറ്റി ആയി മാഗ്ഗി സ്നാക് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. ഇനി അര സ്പൂൺ ചെറിയ ജീരകം ചേർത്ത് പൊട്ടിക്കുക. അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. അതിലേക്ക് രണ്ടു പാക്കറ്റ് മാഗ്ഗി മസാല ചേർത്ത് ഇളക്കി കൊടുക്കണം. ഇനി വെള്ളം തിളച്ചു വന്നാൽ അൽപ്പം നേരം അടച്ചു വച്ചു വേവിച്ചു എടുക്കണം.

വെള്ളം വറ്റി മാഗ്ഗി വെന്തു വന്നാൽ അതിലേക്ക് ഒരു ഉരുളൻകിഴങ്ങ് പുഴുങ്ങി പൊടിച്ചത് ചേർക്കുക. ഇനി അര സ്പൂൺ ഗരം മസാല, അര സ്പൂൺ മുളക്പൊടി, അര സ്പൂൺ മല്ലിപൊടി, രണ്ടു പച്ചമുളക് അരിഞ്ഞത്, ഒരു സവാള അരിഞ്ഞത്, പാകത്തിന് ഉപ്പ്, അൽപ്പം മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ത൭ ഓഫ് ചെയ്യുക. മസാല ചൂടാറി വന്നാൽ ചെറിയ ചെറിയ ഉരുളകൾ തയ്യാറാക്കി എടുക്കുക.

ഇനി നമുക്ക് മുക്കി പൊരിക്കാൻ ആവശ്യമായ ബാറ്റർ റെഡി ആക്കണം. അതിനു വേണ്ടി നാലു സ്പൂൺ മൈദ അൽപ്പം ഉപ്പ് ചേർത്ത് അൽപ്പം വെള്ളത്തിൽ കലക്കി വക്കണം. നല്ല കട്ടിയിൽ വേണം മൈദ കലക്കി എടുക്കാൻ. പഴം പൊരി തയ്യാറാക്കുമ്പോൾ റെഡി ആക്കുന്ന പോലെ ബാറ്റർ റെഡി ആക്കി എടുത്താൽ മതി.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഓയിൽ ചേർക്കുക. ഇനി ഓരോ ഉരുളയും എടുത്തു മൈദ മിക്സിൽ മുക്കി എണ്ണയിലേക്ക് ഇട്ടു വറുത്തു കോരുക. ചെറിയ തീയിൽ വറുത്തു കോരാൻ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു കോരുക. എല്ലാം ഇങ്ങിനെ വറുത്തു കോരണം. ഉണ്ണിയപ്പചട്ടി ഉണ്ടെങ്കിൽ വളരെ ഈസി ആയി അതിൽ നമുക്ക് ഈ സ്നാക് തയ്യാറാക്കി എടുക്കാവുന്നതേ ഉള്ളൂ. ഇപ്പോൾ നമ്മുടെ അടിപൊളി മാഗ്ഗി സ്നാക് റെഡി… !!!

Thanath Ruchi

Similar Posts