അടിപൊളി കോളിഫ്ലവർ മപ്പാസ് റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

കോളിഫ്ലവർ ചെറിയ ചെറിയ പൂക്കൾ ആയി അടർത്തി എടുക്കുക. അതിനു ശേഷം ഉപ്പിട്ട തണുത്ത വെള്ളത്തിൽ ഇട്ടു വക്കണം. ( ചെറിയ പ്രാണികൾ ഉണ്ടെങ്കിൽ പുറത്തു വരാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. ) കുറച്ചു സമയം കഴിഞ്ഞാൽ പല തവണ വെള്ളത്തിൽ കഴുകി എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് അര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി ഒരു സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. ഒന്നു വാടി വന്നാൽ ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇനി അൽപ്പം കറിവേപ്പിലയും, രണ്ടു പച്ചമുളക് കീറിയതും ചേർക്കുക. സവാള നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അതിലേക്ക് ഒന്നര സ്പൂൺ മല്ലിപ്പൊടി, ഒരു സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഈ സമയത്തു ത൭ നന്നായി കുറച്ചു വക്കണം.

ഇനി അതിലേക്ക് കഴുകി വച്ചിരിക്കുന്ന കോളിഫ്ലവറും, ഒരു തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. കുറച്ചു നേരം നന്നായി വഴറ്റുക. ഇനി തേങ്ങായുടെ രണ്ടാം പാൽ ഒരു കപ്പ് ചേർത്ത് നന്നായി വേവിച്ചു എടുക്കണം. ഈ സമയത്തു പാകത്തിന് ഉപ്പ് ചേർക്കണം. കോളിഫ്ലവർ വെന്തു വന്നാൽ അതിലേക്ക് മാറ്റി വച്ചിരിക്കുന്ന ഒന്നാം പാൽ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി തിളക്കാൻ തുടങ്ങുന്നതിനു മുന്നേ വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി കോളിഫ്ലവർ കറി റെഡി… !! ചപ്പാത്തിക്കും, ബ്രെഡിനും, അപ്പത്തിനും ഒക്കെ പറ്റിയ അടിപൊളി ഡിഷ്‌ ആണിത്.

Thanath Ruchi

Similar Posts