Featured

എല്ലാ പ്രവാസികളും കാണൂ..ബദാം വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ..

ഏറ്റവും പോഷകസമൃദ്ധമായ ഒന്നാണ് ബദാം എന്നത് പ്രത്യേകം പറയേണ്ടതില്ല. സ്ഥിരമായി ബദാം കഴിക്കുന്നതുകൊണ്ട് ഒട്ടനവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും. മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും എറെ ഉത്തമമാണ് ബദാം. ഇവിടെയിതാ, ദിവസവും ബദാം കഴിക്കുന്നതുകൊണ്ട് ഒരാള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ആരോഗ്യത്തെ പറ്റി ഇപ്പോഴും ചിന്താകുലരാകുന്നവർക്ക് ബദാമിന്റെ മേന്മ പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യമില്ല. എന്നാൽ പലർക്കും അത് ഏത് രീതീയിൽ കഴിക്കുമ്പോഴാണ് അതിന്റെ പൂർണ ഫലം ലഭിക്കുന്നതെന്ന് അറിയില്ല. ഫൈബർ, വൈറ്റമിൻ ഇ, ഒമേഗ ഫാറ്റ്. ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുള്ള ബദാം അഥവാ ആൽമണ്ട് നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുന്ന ഒരു നല്ല ഭക്ഷ്യവസ്തുവാണ്. 

ബദാമില്‍ ഏറെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദഹനപ്രക്രിയ അനായാസമാക്കാന്‍ സഹായിക്കുന്നവയാണ് ബദാം. ദിവസവും ബദാം കഴിക്കുന്നത്, ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

ബദാമിന്റെ തൊലിയിൽ എൻസൈം തടയുന്ന ഘടകമുള്ളതിനാൽ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാകും. അതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് ബദാം വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നത്.എൻസൈം ഉത്പാദിപ്പിക്കുകയും ചെയുന്നു. കുതിർക്കുമ്പോൾ ഇതിലെ നാരുകൾ പെട്ടന്ന് അപചയപ്രക്രിയ വർധിപ്പിക്കുകയും മലബന്ധം തടയുകയും ചെയുന്നു. കുതിർത്ത് കഴിക്കുമ്പോൾ ഇതിൽ സോഡിയം കുറവും പൊട്ടാഷ്യം കൂടുതലാകുകയും ചെയ്യുന്നു.

ബദാമില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ബദാം കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും.

മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവയും കൂടിയാകുമ്പോൾ അക്യൂട്ട് ഹൈപ്പർ ടെൻഷൻ ഒഴിവാകുകയും ചെയുന്നു.   കുതിർത്ത ബദാമിലെ വൈറ്റമിൻ ഇ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുകയും ചർമ്മത്തിന് തിളക്കവും നിറവും വർധിപ്പിക്കുകയും ചെയുന്നു

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ വരുതിയിലാക്കാനുള്ള കഴിവ് ബദാമിനുണ്ട്. സ്ഥിരമായി ബദാം കഴിച്ചാല്‍ പ്രമേഹരോഗികളില്‍ വളരെ പെട്ടെന്ന് ഷുഗര്‍ കൂടുന്നത് ഒഴിവാക്കാനാകും.



Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close