| |

വളരെ വെറൈറ്റി രീതിയിൽ എഗ്ഗ് മസാല പത്തിരി കഴിച്ചിട്ടുണ്ടോ? സൂപ്പർ രുചി

നല്ല സൂപ്പർ ടേസ്റ്റിൽ മസാല പത്തിരി റെഡി ആക്കി എടുത്താൽ പ്ലേറ്റ് കാലിയാകുന്നത് അറിയുകയേ ഇല്ല. വളരെ എളുപ്പത്തിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കുകയും ചെയ്യാം. ഇതിലേക്ക് വേറെ കറിയുടെ ആവശ്യം ഇല്ല. എന്തെങ്കിലും ചമ്മന്തി ഉണ്ടെങ്കിൽ കൂടി നമുക്ക് ഇത് വളരെ ടേസ്റ്റോടു കൂടി കഴിക്കാൻ പറ്റും. പത്തിരി പരത്തി എടുക്കുമ്പോൾ ഒന്നു ശ്രദ്ധിച്ചാൽ മാത്രം മതി. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് എഗ്ഗ് മസാല പത്തിരി റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് അരിപ്പൊടി നമുക്ക് നന്നായി കുഴച്ചു വക്കണം. ഒന്നര കപ്പ് വെള്ളം അടുപ്പിൽ വച്ചു നന്നായി തിളപ്പിക്കുക. അതിലേക്ക് പാകത്തിന് ഉപ്പും, രണ്ടു സ്പൂൺ ഓയിലും ചേർക്കുക. ഇനി അരിപ്പൊടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ചെറിയ ചൂടിൽ നന്നായി കുഴച്ചു വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് അര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.

ഇനി ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഒരു തക്കാളി ചെറുതായി അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി അര സ്പെഷ്യൽ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറി വന്നാൽ അതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർക്കുക. ഇനി പാകത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി പൊരിച്ചു എടുക്കണം. ഇനി അൽപ്പം മല്ലിയിലയും, കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കണം. അതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യണം.

ഇനി കുഴച്ചു വച്ചിരിക്കുന്ന മാവിലേക്ക് ചൂടാറിയ മസാല ചേർത്ത് ഒന്നുകൂടി കുഴച്ചു വക്കണം. ഇനി ഉരുളകൾ ആക്കി എടുക്കണം. ഇനി ഒരു ചപ്പാത്തി പലകയിൽ വച്ചു നല്ലതു പോലെ പരത്തി എടുക്കുക. അവസാനം കൈ കൊണ്ട് പരത്തി ശരിയാക്കി എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം ഓയിൽ ചേർക്കുക. ഇനി പത്തിരി ചേർത്ത് തിരിച്ചും, മറിച്ചും ഇട്ടു ചുട്ടു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “എഗ്ഗ് മസാല പത്തിരി” റെഡി… !!

Thanath Ruchi

Similar Posts