|

സൂപ്പർ ടേസ്റ്റ് ഉള്ള ബീഫ് സ്‌റ്റൂ തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ; വേറെ ലെവൽ ഐറ്റം

അര കിലോ ബീഫ് ഉണ്ടോ..? എങ്കിൽ വളരെ ടേസ്റ്റോടു കൂടി നമുക്ക് ഈസി ആയി ഒരു സ്‌റ്റൂ തയ്യാറാക്കി എടുക്കാം. എല്ലാ പലഹാരവും ഇതു ചേർത്ത് കഴിക്കാവുന്നതാണ്. അപ്പോൾ സ്‌റ്റൂ എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അര കിലോ ബീഫ് നന്നായി കഴുകി എടുക്കുക. അതിനു ശേഷം പാകത്തിന് ഉപ്പും, അര സ്പൂൺ കുരുമുളക്പൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഇത് നന്നായി വേവിച്ചു എടുക്കണം. വെന്തു വന്നാൽ അതിലേക്ക് അൽപ്പം മൈദ ചേർത്ത് വീണ്ടും മിക്സ്‌ ചെയ്യണം. ഇനി ഒരു കാരറ്റ്, രണ്ടു ഉരുളൻ കിഴങ്ങ്, അഞ്ചു ബീൻസ്, അൽപ്പം കോളിഫ്ലവർ എന്നിവ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക. അതിനു ശേഷം നന്നായി കഴുകി എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ചേർക്കുക. ഇനി ബീഫ് കഷണങ്ങൾ ചേർത്ത് നന്നായി ഫ്രൈ ചെയ്തു എടുക്കുക. ഇതിലേക്ക് നമ്മൾ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക. ഇനി ഗ്യാസ് ഓഫ് ചെയ്യണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇനി ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി നാലു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക.

സവാള നന്നായി വാടി വന്നാൽ അതിലേക്ക് നമ്മൾ വഴറ്റി വച്ചിരിക്കുന്ന ബീഫും, പച്ചക്കറികളും ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് പാകത്തിന് ഉപ്പും കൂടി ചേർത്ത് വേവിക്കുക. കറി നന്നായി തിളച്ചു കുറുകിയാൽ അതിലേക്ക് അര സ്പൂൺ കുരുമുളക്പൊടി ചേർക്കണം. ഇനി ഒരു കപ്പ്‌ തേങ്ങാപാൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിനു ശേഷം വാങ്ങി വക്കുക. തേങ്ങാപാൽ ചേർത്താൽ പിന്നെ തിളക്കുവാൻ പാടില്ല. വാങ്ങി വക്കുമ്പോൾ അൽപ്പം മല്ലിയില അരിഞ്ഞതും, കറിവേപ്പിലയും ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ബീഫ് സ്‌റ്റൂ റെഡി… !!

Thanath Ruchi

Similar Posts