അടിപൊളി ടേസ്റ്റിൽ എഗ്ഗ് ബ്രെഡ് പോക്കറ്റ് റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ
നാലുമണി നേരം ആയാൽ പിന്നെ കുട്ടികൾക്ക് എന്തെങ്കിലും സ്നാക് വേണം. എന്നും ഒരേപോലെ ആയാൽ കുട്ടികൾക്ക് വേഗം മടുക്കുകയും ചെയ്യും. അപ്പോൾ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഈസിയും, ടേസ്റ്റിയും ആയ ഐറ്റം ആണിത്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് എഗ്ഗ് ബ്രെഡ് പോക്കറ്റ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം രണ്ടു മുട്ട പുഴുങ്ങി എടുക്കുക. ഇനി നല്ലതു പോലെ ഗ്രേറ്റ് ചെയ്തു വക്കണം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് നാലു സ്പൂൺ ഓയിൽ ചേർക്കുക. ഇനി ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി അര സ്പൂൺ കുരുമുളക്പൊടി, അര സ്പൂൺ ഗരം മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി നമ്മൾ അരിഞ്ഞു വച്ചിരിക്കുന്ന മുട്ടയും, അൽപ്പം മല്ലിയിലയും, കറിവേപ്പിലയും കൂടി അരിഞ്ഞതും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഗ്യാസ് ഓഫ് ചെയ്യണം.
ഇനി ഒരു സ്പൂൺ മൈദ അൽപ്പം വെള്ളത്തിൽ കലക്കി വക്കണം. ഇതു നമുക്ക് ഒട്ടിക്കാൻ വേണ്ടിയാണ്. ഇനി എട്ടു ബ്രെഡ് എടുത്തു അതിന്റെ നാലു സൈഡും കട്ട് ചെയ്തു എടുക്കുക. ഇനി ഒരു ചപ്പാത്തി കോൽ വച്ചു നന്നായി പരത്തി എടുക്കണം. അതിലേക്ക് നമ്മൾ റെഡി ആക്കി വച്ചിരിക്കുന്ന മസാല രണ്ടു സ്പൂൺ ചേർക്കുക. ഇനി നാലു സൈഡും മൈദ കൊണ്ട് നന്നായി മടക്കി ഒട്ടിക്കുക. ഇങ്ങിനെ തന്നെ എല്ലാം റെഡി ആക്കി എടുക്കുക. ഇനി മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. അതിലേക്ക് നമ്മൾ റെഡി ആക്കി വച്ചിരിക്കുന്ന ബ്രെഡ് ചേർത്ത് നന്നായി പൊരിച്ചു വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “എഗ്ഗ് ബ്രെഡ് പോക്കറ്റ്” റെഡി… !!! നല്ല ടൊമാറ്റോ സോസിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.
