റേഷൻ അരി കൊണ്ട് അടിപൊളിയായി ഇറച്ചിച്ചോറ് തയ്യാറാക്കി എടുത്താലോ

അതെ.. റേഷൻ അരി ഉണ്ടെങ്കിൽ നല്ല ടേസ്റ്റോടു കൂടി നമുക്ക് ഇറച്ചിച്ചോർ റെഡി ആക്കി എടുക്കാം. രണ്ടു കപ്പ് റേഷൻ അരിയും, അര കിലോ ബീഫും കൊണ്ടാണ് നമ്മൾ ചോറ് റെഡി ആക്കി എടുക്കാൻ പോകുന്നത്.

ആദ്യം ഒരു കുക്കറിലേക്ക് നാലു സ്പൂൺ ഓയിൽ അല്ലെങ്കിൽ നെയ്യ് ചേർക്കുക. അല്ലെങ്കിൽ രണ്ടും പകുതി അളവിൽ എടുത്താൽ മതി. അതിലേക്ക് രണ്ടു സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി രണ്ടു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴറ്റുക. ഇനി അതിലേക്ക് രണ്ടു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ ഗരം മസാല, അര സ്പൂൺ പെരുംജീരകപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറി വന്നാൽ അതിലേക്ക് രണ്ടു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. നന്നായി വഴറ്റി എണ്ണ തെളിഞ്ഞു വരണം. ഇനി അതിലേക്ക് വൃത്തിയായി കഴുകി വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി പാകത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അടച്ചു വച്ചു അഞ്ചു വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കുക.

ഇനി മറ്റൊരു പാത്രത്തിൽ രണ്ടു സ്പൂൺ നെയ്യ് ചേർത്ത് അതിലേക്ക് ഒരു കഷ്ണം പട്ട, നാലു ഗ്രാമ്പു, നാലു ഏലക്ക എന്നിവ ചേർത്ത് നന്നായി പൊട്ടിക്കുക. അതിലേക്ക് മൂന്നു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. പാകത്തിന് ഉപ്പും ചേർക്കണം. വെള്ളം തിളച്ചാൽ അതിലേക്ക് വൃത്തിയായി കഴുകി അര മണിക്കൂർ കുതിർത്ത അരി ചേർത്ത് നന്നായി വേവിച്ചു എടുക്കുക. മീഡിയം ഫ്‌ളൈമിൽ ഇട്ടു വേവിച്ചു എടുക്കുക. ചോറിലെ വെള്ളം വറ്റി, നന്നായി വെന്തു വന്നാൽ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർക്കുക. ഇനി നന്നായി മിക്സ്‌ ചെയ്യണം. അൽപ്പം മല്ലിയിലയും, കറിവേപ്പിലയും മുകളിൽ തൂവി അൽപ്പം നേരം അടച്ചു വച്ചു ചൂടോടെ ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “ഇറച്ചിച്ചോർ” റെഡി.!

Thanath Ruchi

Similar Posts