വെറൈറ്റി ആയ മസാല എഗ്ഗ് ഇഡ്ഡലി തയ്യാറാക്കി എടുക്കാം സ്വാദോടെ അതും ഞൊടിയിടയിൽ തന്നെ

മുട്ട നമ്മൾ ഇഡ്ഡലി തട്ടിൽ വേവിച്ചു പ്രത്യേക രീതിയിൽ വറുത്തു എടുക്കുകയാണ് ചെയ്യുന്നത്. കേട്ടിട്ട് പേടിക്കണ്ട കേട്ടോ. വളരെ എളുപ്പത്തിൽ നമുക്ക് ഈ ഡിഷ്‌ തയ്യാറാക്കി എടുക്കാം. കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇതു ഇഷ്ടമാകും. എന്നും ഒരേ രീതിയിൽ കഴിച്ചു മടുത്തെങ്കിൽ ചെയ്തു നോക്കാവുന്ന അടിപൊളി ഐറ്റം ആണിത്. അപ്പോൾ വളരെ ഈസി ആയി മസാല എഗ്ഗ് ഇഡ്ഡലി എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ഇഡ്ഡലി പത്രത്തിന്റെ തട്ടിൽ അൽപ്പം എണ്ണ തടവി വക്കണം. ഇനി ആറു മുട്ട എടുത്ത്‌ വക്കണം. മുട്ട ആവശ്യത്തിന് എടുത്തു തയ്യാറാക്കാം. ഇനി ഇഡ്ഡലി തട്ടിലെ ഒരു കുഴിയിൽ ഒരു മുട്ട പൊട്ടിച്ചു ചേർക്കുക. ബാക്കിയുള്ള എല്ലാം ഇങ്ങിനെ പൊട്ടിച്ചു ഒഴിക്കുക. ഇഡ്ഡലി തട്ടിൽ എണ്ണ ചേർത്ത്‌ തടവിയാൽ മുട്ട പെട്ടെന്ന് വിട്ടു കിട്ടും. ഇനി ഇഡ്ഡലി ചെമ്പിൽ വെള്ളം ചേർത്ത് തിളപ്പിക്കുക. അതിലേക്ക് തട്ട് വച്ചു അടച്ചു വച്ചു വേവിക്കുക. മുട്ട പെട്ടെന്ന് തന്നെ വെന്തു കിട്ടും. മുട്ട നല്ലപോലെ സെറ്റ് ആയി വന്നാൽ ഗ്യാസ് ഓഫ്‌ ചെയ്യുക. ഇനി ചൂടാറാൻ വേണ്ടി മാറ്റി വക്കണം. അതിന് ശേഷം ഓരോ മുട്ടയും ശ്രദ്ധിച്ചു പുറത്തേക്ക് എടുക്കുക.

ഇനി നമുക്ക് ഒരു മസാല റെഡി ആക്കി എടുക്കണം. അതിനു വേണ്ടി ഒരു ബൗളിലേക്ക് രണ്ടു സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ കുരുമുളക്പൊടി, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അര സ്പൂൺ ഗരം മസാല, അര സ്പൂൺ ഗരം മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിലേക്ക് രണ്ടു സ്പൂൺ വെള്ളം കൂടി ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഓരോ മുട്ടയും എടുത്തു നന്നായി പൊതിഞ്ഞു എടുക്കുക. പത്തു മിനിറ്റ് അങ്ങിനെ തന്നെ റെസ്റ് ചെയ്യാൻ വേണ്ടി വക്കണം. ഇനി നമുക്ക് ഓരോ മുട്ടയും വറുത്തു എടുക്കണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. അതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന മുട്ട ചേർത്ത് ചെറിയ ചൂടിൽ നന്നായി വറുത്തു എടുക്കുക. രണ്ടു സൈഡും തിരിച്ചും മറിച്ചും ഇട്ടു വറുത്തു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി മസാല എഗ്ഗ് ഇഡ്ഡലി റെഡി… !!!

Thanath Ruchi

Similar Posts