|

നല്ല നാടൻ ടേസ്റ്റിൽ വളരെ എളുപ്പത്തിൽ ഒരു മട്ടൺ സ്‌റ്റൂ തയ്യാറാക്കിയാലോ

അപ്പം, പത്തിരി, ദോശ എന്നിങ്ങനെ ഏതു ഐറ്റത്തിലേക്കും ഈ സ്‌റ്റൂ സൂപ്പർ കോമ്പിനേഷൻ ആണ്. എരിവ് അധികം ഇഷ്ടമില്ലാത്തവർക്ക് ഈ രീതിയിൽ സ്‌റ്റൂ തയ്യാറാക്കിയാൽ എന്തായാലും ഇഷ്ടമാകും. അപ്പോൾ വളരെ ഈസി ആയി എങ്ങിനെ ആണ് മട്ടൺ സ്‌റ്റൂ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അര കിലോ മട്ടൺ നല്ല വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം ഒരു കുക്കറിലേക്ക് മാറ്റുക. അതിലേക്ക് രണ്ടു ഉരുളൻകിഴങ്ങ് തൊലി കളഞ്ഞു മുറിച്ചത്, ഒരു കഷ്ണം പട്ട, രണ്ടു ഗ്രാമ്പു, രണ്ടു ഏലക്ക, ഒരു പച്ചമുളക്, ഒരു സ്പൂൺ കുരുമുളക്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് വേവിക്കുക. നാലു വിസിൽ വന്നാൽ ത൭ ഓഫ്‌ ചെയ്യുക.

ഇനി ഒരു പാനിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒന്നര സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, നാലു പച്ചമുളക് കീറിയത്, അൽപ്പം കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടിയ ശേഷം അര സ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കണം. ഇനി നമ്മൾ വേവിച്ചു വച്ചിരിക്കുന്ന മട്ടൺ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. മൂന്നു മിനിറ്റ് തിളപ്പിക്കുക. അതിലേക്ക് ഒരു സ്പൂൺ കുരുമുളക് പൊടിയും അര സ്പൂൺ ഗരം മസാലയും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

ഇനി ഒരു പിടി അണ്ടിപ്പരിപ്പ് കുതിർത്തു അരച്ചത് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഒരു കപ്പ് കട്ടി തേങ്ങാപാൽ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി നന്നായി തിളച്ചു വന്നാൽ ത൭ ഓഫ്‌ ചെയ്യുക. അവസാനമായി അൽപ്പം കറിവേപ്പിലയും, മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് അടച്ചു വക്കണം. അഞ്ചു മിനിറ്റിനു ശേഷം എടുത്തു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “മട്ടൺ സ്‌റ്റൂ” റെഡി…. !!!

Thanath Ruchi

Similar Posts