അര കപ്പ് കോൺഫ്ലോർ കൊണ്ട് ഒരു സൂപ്പർ ഹൽവ തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

വളരെ വെറൈറ്റി ആയി കോൺ ഫ്ലോർ കൊണ്ട് നല്ല സോഫ്റ്റ്‌ ആയ ഹൽവ തയ്യാറാക്കി എടുക്കാം. എല്ലാവർക്കും ഇഷ്ടമാകും എന്നുള്ള കാര്യം തീർച്ച. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഹൽവ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർക്കുക. അതിലേക്ക് അര കപ്പ് കോൺ ഫ്ലോർ ചേർക്കുക. ഇനി ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. കട്ടകൾ ഇല്ലാതെ വേണം മിക്സ്‌ ചെയ്തു എടുക്കാൻ. ഇനി ഈ പാൻ അടുപ്പിൽ വച്ചു തിളപ്പിക്കുക. ചൂട് ഏറ്റവും കുറച്ചു വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ പെട്ടെന്ന് കട്ടയായി പോകും. ശരിക്കും വെന്തു കിട്ടുകയും ഇല്ല.

കൈ എടുക്കാതെ നല്ലപോലെ മിക്സ്‌ ചെയ്തു കൊണ്ടിരിക്കുക. ഒരു സ്പൂൺ നെയ്യ് ചേർത്ത് മിക്സ്‌ ചെയ്യണം. ചെറുതായി തിക്ക് ആയി വരാൻ തുടങ്ങിയാൽ അൽപ്പം കൂടി നെയ്യ് ചേർക്കുക. കുറുകി വരുന്നത് അനുസരിച്ചു നെയ്യ് ചേർത്ത് നന്നായി മിക്സ്‌ ചെയ്തു കൊണ്ടിരിക്കുക. ഇനി മൂന്നോ, നാലോ തുള്ളി ഫുഡ്‌ കളർ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു സ്പൂൺ നാരങ്ങ നീര് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. സെറ്റ് ആയി വരാൻ തുടങ്ങിയാൽ ഒരു പിടി അണ്ടിപ്പരിപ്പ് കട്ട്‌ ചെയ്തു ചേർക്കുക. ഇനി അര സ്പൂൺ ഏലക്കപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അടിയിൽ നിന്നും വരുന്ന പാകം ആയാൽ ഗ്യാസ് ഓഫ് ചെയുക. ഇനി അൽപ്പം നെയ്യ് തടവിയ പാത്രത്തിലേക്ക് ഈ കൂട്ട് ചേർക്കുക. നല്ലവണ്ണം ചൂടാറിയ ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട്‌ ചെയ്തു എടുക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “കോൺ ഫ്ലോർ ഹൽവ” റെഡി.!

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →