|

പാലക് ഉണ്ടോ… ചപ്പാത്തിക്ക് പറ്റുന്ന ഒരു ഉഗ്രൻ സൈഡ് ഡിഷ്‌ വളരെ ഈസി ആയി തയ്യാറാക്കി എടുത്താലോ

ചപ്പാത്തിക്ക് പറ്റുന്ന ഒരു ഉഗ്രൻ സൈഡ് ഡിഷ്‌ ആണിത്. അതുപോലെ വളരെ ഈസി ആയി തയ്യാറാക്കി എടുക്കുകയും ചെയ്യാം. രണ്ടു ഉരുളൻ കിഴങ്ങും, രണ്ടു കപ്പ് പാലകും ഉണ്ടെങ്കിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് “ആലൂ പാലക്” റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ടു ഉരുളൻ കിഴങ്ങ് തൊലി കളഞ്ഞു ചതുര കഷണങ്ങൾ ആയി മുറിക്കുക.

ഇനി നന്നായി കഴുകി എടുത്തു അൽപ്പം വെള്ളവും, ഉപ്പും ചേർത്ത് വേവിച്ചു എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. അതിലേക്ക് കാൽ സ്പൂൺ ചെറിയ ജീരകം ചേർത്ത് പൊട്ടിക്കുക. ഇനി നാലോ, അഞ്ചോ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. വെളുത്തുള്ളി നന്നായി മൊരിഞ്ഞു വന്നാൽ അതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, നാലു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക.

സവാള നന്നായി വാടി വന്നാൽ അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറി വന്നാൽ അതിലേക്ക് രണ്ടു കപ്പ് പാലക് പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ( പാലക് വൃത്തിയായി കഴുകി എടുത്ത ശേഷം മാത്രം അരിഞ്ഞു എടുക്കുക. ) ഈ സമയത്തു പാകത്തിന് ഉപ്പ് ചേർക്കുക.

പാലക് നന്നായി വെന്തു വന്നാൽ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഉരുളൻകിഴങ്ങ് ചേർത്ത് മിക്സ്‌ ചെയ്യണം. നന്നായി മിക്സ്‌ ആയി വന്നാൽ അൽപ്പം നേരം അടച്ചു വച്ചു വേവിക്കുക. അതിനു ശേഷം ചൂടോടെ തന്നെ സെർവ്വ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി “ആലൂ പാലക്” റെഡി…..!!

Thanath Ruchi

Similar Posts