അടിപൊളി ടേസ്റ്റ് ഉള്ള ബ്രെഡ് ബോണ്ട തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ
ബ്രെഡ് ബോണ്ട വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാം. നാലുമണി നേരത്ത് കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ തയ്യാറാക്കി കൊടുക്കാൻ പറ്റുന്ന അടിപൊളി സ്നാക് ആണിത്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ബ്രെഡ് ബോണ്ട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ ഓയിൽ ചേർക്കുക. അതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി രണ്ടു പച്ചമുളക് അരിഞ്ഞതും, ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടി വന്നാൽ അതിലേക്ക് നാലു ഉരുളൻകിഴങ്ങ് പുഴുങ്ങി പൊടിച്ചതും, പാകത്തിന് ഉപ്പും, മല്ലിയില അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് ആറു പീസ് ബ്രെഡ് ചെറിയ കഷണങ്ങൾ ആക്കി ചേർത്ത് നന്നായി വഴറ്റുക. അൽപ്പം വെള്ളം തളിച്ച് കൊടുക്കണം. ഇനി ചൂടാറാൻ വേണ്ടി മാറ്റി വക്കണം. ചൂടാറിയ ശേഷം ചെറിയ ഉരുളകൾ റെഡി ആക്കി എടുക്കണം.
ഇനി നമുക്ക് മുക്കി പൊരിക്കാൻ വേണ്ടി ഒരു ബാറ്റർ റെഡി ആക്കി എടുക്കണം. ഒരു ബൗളിലേക്ക് ഒരു കപ്പ് കടലമാവ്, അര സ്പൂൺ മുളക്പൊടി, ഒരു നുള്ള് കായംപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി പാകത്തിന് വെള്ളം ചേർത്ത് കട്ടിയിൽ ബാറ്റർ റെഡി ആക്കി എടുക്കണം.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക്മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. ഇനി നമ്മൾ റെഡി ആക്കി വച്ചിരിക്കുന്ന ഒരു ഉരുള എടുത്തു ബാറ്ററിൽ മുക്കി എണ്ണയിൽ ഇട്ടു വറുത്തു കോരുക. വറുത്തു എടുക്കുന്ന സമയത്ത് ചൂട് കുറച്ചു വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ബ്രെഡ് ബോണ്ട ” റെഡി…!!! സോസ്, ചമ്മന്തി എന്തു കൂട്ടിയാലും സൂപ്പർ.
https://www.youtube.com/watch?v=hDGIAZx5oQs
