വെറും നാല് ചേരുവകൾ കൊണ്ട് ഉഗ്രൻ പാൽ പേട തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ
വലിയ വില കൊടുത്ത് വാങ്ങിക്കുന്ന പാൽ പേട ഇനി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. ആഘോഷങ്ങൾ വരുമ്പോൾ മക്കൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റുന്ന സൂപ്പർ വിഭവം ആണിത്. അപ്പോൾ എങ്ങിനെ ആണ് വളരെ എളുപ്പത്തിൽ പാൽ പേട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു പാനിലേക്ക് രണ്ടു കപ്പ് പാൽപൊടി ചേർക്കുക. അതിലേക്ക് അര കപ്പ് ഇളം ചൂടുള്ള പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. നല്ലപോലെ മിക്സ് ചെയ്തു എടുക്കണം. കട്ടകൾ ഉണ്ടാകാൻ പാടില്ല. ഇനി ഈ പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. ചെറിയ ചൂടിൽ വേണം ചൂടാക്കി എടുക്കാൻ. ഇനി അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്യണം. ചെറിയ ചൂടിൽ ഇട്ടു നന്നായി ഇളക്കി കൊണ്ടിരിക്കുക. കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം. ഇനി ഒരു നുള്ള് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു നോൺ സ്റ്റിക് പാൻ ഉപയോഗിക്കുന്നതാണ് നല്ലത്. പെട്ടെന്ന് അടിയിൽ പിടിക്കാതിരിക്കാൻ അതാണ് നല്ലത്. ഇനി നന്നായി കുറുകി വരാൻ തുടങ്ങും. ഇനിയും നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. പാത്രത്തിൽ നിന്നും വിട്ടു വരുന്ന പാകം ആയാൽ ഗ്യാസ് ഓഫ് ചെയ്യുക.
ഇനി ചെറുതായി ചൂടാറാൻ വേണ്ടി മാറ്റി വക്കണം. നല്ല പോലെ ചൂടാറാൻ വേണ്ടി കാത്തിരിക്കരുത്. ഇനി ചെറുതായി ചൂടാറിയ ശേഷം പാൽ പേടയുടെ ഷേപ്പിൽ ഉരുട്ടി എടുക്കുക. ഒരു ചില്ലു ഗ്ലാസിന്റെ അടിയിൽ വച്ചു പരത്തിയാൽ കറക്റ്റ് ഡിസൈൻ കിട്ടും. ഇങ്ങിനെ എല്ലാം ഉരുട്ടി പരത്തി എടുക്കുക. ഇനി ഡിസൈൻ ഇല്ലെങ്കിലും ഷേപ്പ് ആക്കി എടുത്താലും നല്ലതാണ്. ഇപ്പോൾ നമ്മുടെ അടിപൊളി “പാൽ പേട” റെഡി… !!!
