നാടൻ രുചിയിൽ വഴുതനങ്ങ തീയൽ റെഡി ആക്കി എടുത്താലോ? പാത്രം കാലിയാവുന്നത് അറിയില്ല

വഴുതങ്ങ കൊണ്ട് തോരൻ, മെഴുക്കു പുരട്ടി, സാമ്പാർ എന്നിങ്ങനെ ഉള്ള വിഭവങ്ങൾ നമ്മൾ സാധാരണ തയ്യാറാക്കി എടുക്കാറുണ്ട്. അല്ലേ.? ഇതുപോലെ വ്യത്യസ്തമായി തീയൽ റെഡി ആക്കി നോക്കിയിട്ടുണ്ടോ. തയ്യാറാക്കി നോക്കിയിട്ടുള്ളവർക്ക് അറിയാം അതിന്റെ ടേസ്റ്റ്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് വഴുതനങ്ങ തീയൽ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം മൂന്നു വഴുതനങ്ങ രണ്ടായി മുറിച്ചു മീഡിയം വലുപ്പത്തിൽ കട്ട്‌ ചെയ്തു എടുക്കുക. അതിനു ശേഷം വെള്ളത്തിൽ ഇട്ടു നല്ലതു പോലെ കഴുകി എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന വഴുതന ചേർത്ത് നന്നായി വഴറ്റി എടുക്കുക. അതിനു ശേഷം വാങ്ങി വക്കണം.

ഇനി അതെ പാനിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് അര മുറി തേങ്ങാ ചിരകിയത് ചേർത്ത് വഴറ്റുക. അതിലേക്ക് രണ്ടു ചെറിയ ഉള്ളി, രണ്ടു വെളുത്തുള്ളി, ഒരു പച്ചമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറുത്തു എടുക്കണം. ചെറിയ ചൂടിൽ മാത്രം വറുത്തു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തേങ്ങ നന്നായി നിറം മാറി വന്നാൽ അതിലേക്ക് ഒന്നര സ്പൂൺ മുളക്പൊടി, രണ്ടു സ്പൂൺ മല്ലിപൊടി, അര സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. പൊടികളുടെ പച്ചമണം മാറിയാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഇതു നന്നായി അരച്ചു എടുക്കണം.

തേങ്ങാ അരപ്പ് ഒരു ചട്ടിയിലേക്ക് മാറ്റുക. ഇനി ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞത് ചേർക്കുക. പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. കറിയുടെ ചാർ വേണ്ടതനുസരിച് വെള്ളത്തിന്റെ അളവ് ക്രമീകരിക്കുക. ഇനി ഈ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കുക. അരവ് നന്നായി തിളച്ചു വന്നാൽ വറുത്തു വച്ചിരിക്കുന്ന വഴുതനങ്ങ ചേർത്ത് വീണ്ടും തിളപ്പിക്കുക. തിളച്ചു ചാർ കുറുകി വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി കറിയിലേക്ക് വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ആറു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി രണ്ടു തണ്ട് കറിവേപ്പിലയും, രണ്ടു വറ്റൽമുളകും ചേർത്ത് കറിയിലേക്ക് ചേർക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി വഴുതനങ്ങ തീയൽ റെഡി.!

Thanath Ruchi

Similar Posts