ബ്രെഡ് കൊണ്ട് ഒരു സൂപ്പർ സമോസ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം
സമോസ ഷീറ്റ് ഇല്ലെങ്കിലും വളരെ ടേസ്റ്റി ആയിട്ട് നമുക്ക് ബ്രെഡ് വച്ചു അടിപൊളിയായി സമോസ തയ്യാറാക്കി എടുക്കാം. ആദ്യം ബ്രെഡ് എടുത്തു അതിന്റെ നാലു സൈഡും കട്ട് ചെയ്തു മാറ്റുക. ഇനി ഒരു ചപ്പാത്തി കോൽ വച്ചു നല്ലതു പോലെ പരത്തി എടുക്കണം.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ ഓയിൽ ഓയിൽ ചേർക്കുക. ഇനി ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. ഇനി രണ്ടു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റണം. സവാള നന്നായി വാടിയാൽ അതിലേക്ക് മുക്കാൽ സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് ഒരു കാരറ്റ് ചെറുതായി അരിഞ്ഞതും, ആറു ബീൻസ് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. വേവിച്ചു വച്ചിരിക്കുന്ന ഉരുളങ്കിഴങ്ങും, ഗ്രീൻപീസ്സും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. പാകത്തിനു ഉപ്പ് ചേർക്കാൻ മറക്കരുത്. ഇനി അൽപ്പം കറിവേപ്പിലയും, മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.
ഇനി ബ്രെഡ് കയ്യിൽ വച്ചു പോക്കറ്റ് പോലെ മടക്കി അതിനുള്ളിലേക്ക് രണ്ടു സ്പൂൺ മസാല ചേർക്കുക. ഇനി അൽപ്പം മൈദ കട്ടിയിൽ കലക്കി വച്ചിരുന്നതിൽ നിന്നും അൽപ്പം എടുത്തു ബ്രെഡിന്റെ സൈഡ് ഒട്ടിക്കുക. ഇനി രണ്ടു മുട്ടയും അൽപ്പം പാലും കൂടി മിക്സ് ചെയ്തതിൽ നല്ലതു പോലെ മുക്കി ബ്രെഡ് ക്രമ്സിൽ പൊതിഞ്ഞു വക്കണം. എല്ലാം ഇങ്ങിനെ തന്നെ റെഡി ആക്കി വക്കണം. ഇനി ഒരു പാനിൽ ഓയിൽ ചൂടാക്കി അതിൽ ഇട്ടു നല്ലതു പോലെ വറുത്തു കോരുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ബ്രെഡ് സമോസ” റെഡി… !!!
https://www.youtube.com/watch?v=F_Mk20NHnvg
