സൂപ്പർ ടേസ്റ്റിൽ ചെമ്മീൻ പുട്ട് കഴിച്ചിട്ടുണ്ടോ? ഇതിന്റെ രുചി ഒന്ന് വേറെ തന്നെ

ചെമ്മീൻ പുട്ട് തയ്യാറാക്കുകയാണെങ്കി ൽ പിന്നെ പുട്ടിനു വേറെ കറികൾ ഒന്നും വേണ്ട. ഇതു വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കുകയും ചെയ്യാം. അപ്പോൾ വളരെ എളുപ്പത്തിൽ ചെമ്മീൻ പുട്ട് എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ ചെമ്മീൻ നല്ല വൃത്തിയാക്കി തൊണ്ടും, നാരും കളഞ്ഞു കഴുകി എടുക്കുക. അതിനുശേഷം ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അര മണിക്കൂർ മാറ്റി വക്കണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ചേർക്കുക. ഇനി ചെമ്മീൻ ചേർത്ത് നന്നായി വറുത്തു കോരുക.

ഇനി അതെ എണ്ണയിൽ തന്നെ ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റണം. ഇനി ഒരു സവാള കൂടി ചേർത്ത് വഴറ്റുക. സവാള നല്ലപോലെ വാടി വന്നാൽ അതിലേക്ക് ഒരു തക്കാളി, രണ്ടു പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി തക്കാളി നന്നായി വെന്തു എണ്ണ തെളിഞ്ഞു വരണം. ഇനി അതിലേക്ക് അര സ്പൂൺ ഫിഷ് മസാലയും, അൽപ്പം മല്ലിയിലയും, നമ്മൾ വറുത്തു വച്ചിരിക്കുന്ന ചെമ്മീനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഉപ്പ് പാകത്തിന് ചേർക്കണം. ഇനി അഞ്ചു മിനിറ്റ് അടച്ചു വച്ചു ചെറിയ ചൂടിൽ വഴറ്റുക. ഇപ്പോൾ നമ്മുടെ മസാല റെഡി.

ഇനി പുട്ടുപൊടി പാകത്തിന് ഉപ്പും, വെള്ളവും ചേർത്ത് നന്നായി നനച്ചു അതിൽ അൽപ്പം തേങ്ങ കൂടി ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി പുട്ടു കുറ്റിയിൽ ആദ്യം അൽപ്പം പുട്ടുപൊടി ചേർക്കുക. ഇനി മസാല ചേർക്കുക. വീണ്ടും പുട്ടുപൊടി ചേർത്ത് അതിനുശേഷം മസാല ചേർക്കുക. ഇങ്ങിനെ കുറ്റി നിറച്ചു ആവിയിൽ വേവിച്ചു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ചെമ്മീൻ പുട്ട് റെഡി…. !!!

Thanath Ruchi

Similar Posts