ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതെ ടേസ്റ്റിൽ നല്ല ചുവന്ന ജിലേബി തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

ഇനി ജിലേബിയും നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അപ്പോൾ എങ്ങിനെ ആണ് വളരെ ടേസ്റ്റിൽ ജിലേബി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് പഞ്ചസാര, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഈ പാത്രം അടുപ്പിൽ വച്ചു തിളപ്പിക്കുക. അതിലേക്ക് ഒരു നുള്ള് ഉപ്പ്, മൂന്നു ഏലക്ക ചതച്ചത് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വന്നാൽ അതിലേക്ക് ഒരു സ്പൂൺ റോസ് വാട്ടർ, ഒരു നുള്ള് റെഡ് കളർ എന്നിവ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് ഒരു ചെറിയ സ്പൂൺ നെയ്യ്, അര സ്പൂൺ നാരങ്ങ നീര് എന്നിവ കൂടി ചേർത്ത് ഗ്യാസ് ഓഫ് ചെയ്യണം. ഈ പഞ്ചസാര ലായനി ഒരുന്നൂൽ പരുവം ആകുന്നതിനു മുൻപ് ഗ്യാസ് ഓഫ് ചെയ്യുക.

ഇനി തലേ ദിവസം വെള്ളത്തിൽ ഇട്ടു കുതിർത്ത മുക്കാൽ കപ്പ് ഉഴുന്ന് പല തവണ കഴുകി എടുക്കുക. ഇനി നന്നായി ഊറ്റി എടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. അതിലേക്ക് രണ്ടു സ്പൂൺ പച്ചരി കുതിർത്തത്, ഒരു സ്പൂൺ കോൺഫ്ളർ എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക. കുറേശ്ശേ വെള്ളം ചേർത്ത് വേണം അരച്ചു എടുക്കാൻ. ഉഴുന്നു വട തയ്യാറാക്കുമ്പോൾ അരച്ചു എടുക്കുന്നത് പോലെ അരച്ചു എടുക്കുക. ഇനി അതിലേക്ക് ഒരു നുള്ള് റെഡ് കളർ കൂടി ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ്‌ ചെയ്തു എടുക്കുക. ഇനി ഒരു പൈപ്പിങ് ബാഗിലേക്ക് മാവ് മാറ്റി കൂർത്ത ഭാഗം കട്ട്‌ ചെയ്യുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി സൺഫ്ലവർ ഓയിൽ ചേർക്കുക. അതിലേക്ക് മാവ് ജിലേബിയുടെ ആകൃതിയിൽ ചുറ്റിക്കുക. ഒരു ഭാഗം മൊരിഞ്ഞാൽ തിരിച്ചും ഇട്ടു കൊടുക്കുക. ഇങ്ങിനെ വറുത്തു കോരിയ ശേഷം ചൂടുള്ള പഞ്ചസാര ലായനിയിലേക്ക് ഇട്ടു രണ്ടു മിനിറ്റ് തിരിച്ചും മറിച്ചും ഇടണം. അതിനു ശേഷം മറ്റൊരു പത്രത്തിലേക്ക് മാറ്റണം. എല്ലാം ഇങ്ങനെ തന്നെ വറുത്തു കോരി ഷുഗർ സിറപ്പിൽ ഇട്ടു വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ജിലേബി റെഡി.!

Thanath Ruchi

Similar Posts