അടിപൊളി ടേസ്റ്റ് ഉള്ള, വളരെ സോഫ്റ്റ്‌ ആയ മൈസൂർ പാക് തയ്യാറാക്കി നോക്കിയാലോ

ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതെ ടേസ്റ്റോടു കൂടി നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഐറ്റം ആണ് മൈസൂർ പാക്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് കടലമാവ് ചേർത്ത് മീഡിയം ഫ്‌ളൈമിൽ ഇട്ടു അഞ്ചു മിനിറ്റ് ഫ്രൈ ചെയ്യുക. ഈ വറവ് വളരെ പ്രധാനപെട്ടതാണ്. ചൂട് കൂട്ടി വച്ചാൽ പെട്ടെന്ന് കരിഞ്ഞു പോകുകയും ചെയ്യും. അതുകൊണ്ട് വളരെ അധികം ശ്രദ്ധിക്കണം. ഇനി കടലമാവ് ഫ്രൈ ചെയ്ത ശേഷം നന്നായി അരിച്ചു എടുക്കുക. ഇനി ഇതിലേക്ക് അര കപ്പ് നെയ്യ് ചെറിയ ചൂടോടു കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇത് അവിടെ മാറ്റി വക്കുക.

ഇനി ഒരു കടായിയിലേക്ക് മുക്കാൽ കപ്പ് പഞ്ചസാരയും, അര കപ്പ് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ചെറിയ ചൂടിൽ ഇട്ടു നല്ലതുപോലെ തിളക്കണം. അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുക. ഇത് ഒരുന്നൂൽ പരുവം ആയാൽ അതിലേക്ക് കടലമാവും, നെയ്യും കൂടി ചേർത്ത കൂട്ട് ചേർത്ത് നന്നായി മിക്സ്‌ ചെയ്തു കൊണ്ടിരിക്കുക. കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം. ഈ സമയത്തു ചൂട് നല്ലതു പോലെ കുറച്ചു വക്കണം. അര കപ്പ് നെയ്യ് കുറേശ്ശേ ആയി ചേർത്ത് നല്ലതു പോലെ ഇളക്കി കൊണ്ടിരിക്കുക. നല്ല തിക്ക് ആയി വന്നാൽ ഗ്യാസ് ഓഫ് ചെയ്യണം. കാടായിയിൽ നിന്നും വിട്ടു വരുന്ന പാകം ആകണം. ഗ്യാസ് ഓഫ്‌ ചെയ്താലും കുറച്ചു നേരം ഇളക്കി കൊണ്ടിരിക്കുക. ഇനി നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് ഈ കൂട്ട് പെട്ടെന്ന് തന്നെ ഒഴിക്കുക. ഇനി ചൂടാറിയ ശേഷം ഇഷ്ടമുള്ള ഷേപ്പിൽ നമുക്ക് കട്ട്‌ ചെയ്തു എടുക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി മൈസൂർ പാക് റെഡി… !!!!

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →