സൂപ്പർ രുചിയിൽ ബീഫ് ഫ്രൈ തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

ബീഫ് എല്ലാവർക്കും പ്രിയപ്പെട്ട ഒരു ഇറച്ചിയാണ്. അത് പല രീതിയിൽ തയ്യാറാക്കി എടുക്കാം. ഇതുപോലെ തയ്യാറാക്കി എടുത്താൽ സൂപ്പർ ടേസ്റ്റ് ആണ്. അതുമാത്രമല്ല, പ്ലേറ്റ് കാലിയാകുന്നത് അറിയുകയേ ഇല്ല. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ബീഫ് ഫ്രൈ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അര കിലോ ബീഫ് വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം അര സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അത് ഒരു കുക്കറിൽ ഇട്ടു അഞ്ചു വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കുക.

വേവിച്ചു മാറ്റിയ ബീഫിലേക്ക് ഒരു സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, അര സ്പൂൺ ഗരം മസാല, അര സ്പൂൺ കുരുമുളക്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു അര മണിക്കൂർ അടച്ചു വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് പാകത്തിന് ഓയിൽ ചേർക്കുക. അതിലേക്ക് ബീഫ് ചേർത്ത് നന്നായി പൊരിച്ചു എടുക്കുക. ( ചെറിയ തീയിൽ പൊരിച്ചു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. )

ഇനി ഒരു പാൻ അടുപ്പിൽ വച്ചു അതിലേക്ക് രണ്ടു സ്പൂൺ ബീഫ് പൊരിച്ച ഓയിൽ ചേർക്കുക. അതിലേക്ക് ഒരു പിടി കറിവേപ്പില ചേർക്കുക. ഇനി ഒരു സ്പൂൺ ചുവന്ന മുളക് ചതച്ചത് ചേർക്കുക. ഇനി അര മുറിതേങ്ങയുടെ തേങ്ങാക്കൊത്ത്‌ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിലേക്ക് നമ്മൾ പൊരിച്ചു മാറ്റി വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അവസാനമായി അതിലേക്ക് അൽപ്പം വെളുത്ത എള്ള് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇപ്പോൾ നമ്മുടെ അടിപൊളി “ബീഫ് ഫ്രൈ” റെഡി… !!!

Thanath Ruchi

Similar Posts