ഒരു വെറൈറ്റി രുചിയിലും, നിറത്തിലും ഒരു അടിപൊളി ലൈം ജ്യൂസ്‌

ഗസ്റ്റ് വരുന്ന സമയങ്ങളിൽ പൊടി കലക്കി കൊടുക്കുന്നതിനേക്കാൾ നല്ലതാണ് ഇതുപോലെ ഫ്രഷ് ജ്യൂസ്‌ തയ്യാറാക്കി കൊടുക്കുന്നത്. അതിൽ വെറുതെ ലൈം ജ്യൂസ്‌ കൊടുക്കുന്നതിനേക്കാൾ നല്ലതാണ് വെറൈറ്റി ആയി കൊടുക്കുന്നത്. ഇതുപോലെ ജ്യൂസ്‌ തയ്യാറാക്കി കൊടുത്താൽ എന്തായാലും വരുന്നവർക്ക് ഇഷ്ടമാകും എന്നുള്ള കാര്യം ഉറപ്പ്. അപ്പോൾ വളരെ പെട്ടെന്ന് എങ്ങിനെ ആണ് ലൈം ജ്യൂസ്‌ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പിടി അണ്ടിപ്പരിപ്പ് വെള്ളത്തിൽ ഇട്ട് കുതിർത്തു വക്കണം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു നാരങ്ങയുടെ നീര്, നന്നായി കുതിർത്ത പതിനഞ്ചു അണ്ടിപ്പരിപ്പ്, ഒരു ചെറിയ കഷ്ണം ഇഞ്ചി, പാകത്തിന് പഞ്ചസാര, ഒരു നുള്ള് ഉപ്പ്, അൽപ്പം ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക.

ഇനി ടേസ്റ്റ് കൂട്ടാൻ വേണ്ടി ഒരു കഷ്ണം പഴുത്ത മാങ്ങാ, അല്ലെങ്കിൽ ഒരു ചെറിയ കഷ്ണം പൈനാപ്പിൾ, അല്ലെങ്കിൽ കുറച്ചു മുന്തിരി എന്നിവ ചേർത്ത് അരക്കുക. അപ്പോൾ നല്ല കളറും, ടേസ്റ്റും കൂടും. എല്ലാം നന്നായി അരഞ്ഞു വന്നാൽ അതിലേക്ക് ആവശ്യത്തിന് അനുസരിച്ചു വെള്ളം ചേർത്ത് കൊടുക്കണം.

ഇനി മൂന്നു ഗ്ലാസ് വെള്ളം ചേർത്ത് ഒന്നുകൂടി അരച്ചെടുക്കണം. അതിനുശേഷം നന്നായി അരിച്ചു എടുത്തു ഗ്ലാസ്സിലേക്ക് ഒഴിച്ച് ഉപയോഗിക്കാം. നമ്മുടെ ജ്യൂസ്‌ അധികം തിക്ക് ആയിരിക്കില്ല. നല്ല ലൂസ് ആയിരിക്കണം. ഇനി നല്ല തണുപ്പോടെ തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ലൈം ജ്യൂസ്‌” റെഡി… !!!

Thanath Ruchi

Similar Posts